തിരുവനന്തപുരം – രാഹുല്‍ ഗാന്ധിക്കെതിരായി മുഖ്യമന്ത്രി നടത്തിയ മോശം പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊഞ്ഞനം കുത്തല് അരോചകമായിപ്പോയി. മോഡിയെ സുഖിപ്പിക്കാന്‍ പിണറായി ഇത്രത്തോളം തരം താഴാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പിണറായിക്ക് എന്താണ് സംഭവിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന് നടത്തിയ അധിക്ഷേപം മാപ്പ് ആര്‍ഹിക്കാത്ത കുറ്റമാണ്. ഇതിന് മറുപടി അര്‍ഹിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പിയുടെയും നരേന്ദ്ര മോഡിയുടെയും കൈയ്യടി നേടാന്‍ ശ്രമിക്കുന്ന പിണറായി വിജയന് താന്‍ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു. വളരെ അരോചകമായ കളിയാക്കല്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.