ഷാർജ– അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർഥം പ്രവാസി എഴുത്തുകാർക്കായി യുണീക്ക് ഫ്രണ്ട്‌സ് ഓഫ് കേരള നടത്തിയ കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. കഥാവിഭാഗത്തിൽ മുർഷിദ ഫാരീസ് വഫിയ്യ എഴുതിയ ‘കാവുപന്തി’, കവിതാവിഭാഗത്തിൽ ഉണ്ണികൃഷ്ണൻ കൊട്ടാരത്തിൽ എഴുതിയ ‘യുദ്ധക്കപ്പൽ’ എന്നിവയാണ് തിരഞ്ഞെടുത്തത്. എഴുത്തുകാരൻ പി.വി. ഷാജികുമാർ, കവി മധു പനക്കാട്, ഷൈജു നീലകണ്ഠൻ, ശുഭ, ഹരികൃഷ്ണൻ,ബി.ടി. ശ്രീലത, ജിഷ പനക്കോട് എന്നിവരടങ്ങിയ പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
യുഎഫ്കെ വൈസ് പ്രസിഡന്റ് ഷെഫീഖ്, സെക്രട്ടറി അബ്ദു സമദ്, ശില്പി നിസാർ ഇബ്രാഹിം, സാംസ്കാരികവേദി പ്രതിനിധി കെ.ആർ. രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ മാസം ഒൻപതിന് വൈകീട്ട് നാലിന് ഷാർജ രാജ്യാന്തര പുസ്തകമേളയിലെറൈറ്റേഴ്സ് ഫോറ(ഹാൾ നമ്പർ 7)-ൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.



