Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 31
    Breaking:
    • യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    • വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    • മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    • യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്‍ഖസീമില്‍ പ്രവാസി അറസ്റ്റില്‍
    • എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സിറിയയിൽ ഈ വർഷം 28 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ എത്തിതായി പ്രസിഡന്റ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Siriya
    സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽശറഅ് റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സിറിയയിൽ ഈ വർഷം ഇതുവരെ 28 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപങ്ങൾ എത്തിയതായി പ്രസിഡന്റ് അഹ്‌മദ് അൽശറഅ് വെളിപ്പെടുത്തി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുത്ത സെഷനിൽ വിദേശ നിക്ഷേപകരെ രാജ്യത്തിന് പുറത്തേക്ക് ഫണ്ട് കൈമാറാൻ അനുവദിക്കുന്ന തരത്തിൽ സിറിയയിൽ നിയമങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് അഹ്‌മദ് അൽശറഅ് പറഞ്ഞു. നിക്ഷേപങ്ങളിലൂടെ സിറിയ പുനർനിർമ്മിക്കാനാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    കഴിഞ്ഞ വർഷം അവസാനത്തിലാണ് ബശാർ അൽഅസദിനെ അട്ടിമറിക്കാൻ അഹ്‌മദ് അൽശറഅ് പ്രതിപക്ഷ പോരാളികളെ നയിച്ചത്. ഇതിലൂടെ 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്തി. ബശാർ അൽഅസദിന്റെ ഭരണകാലത്ത് ഒഴിവാക്കിയ ലോകശക്തികളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിച്ച് അഹ്‌മദ് അൽശറഅ് നിരവധി വിദേശ യാത്രകൾ നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മെയ് മാസത്തിൽ റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽശറഉം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ചരിത്രപരമായ കൂടിക്കാഴ്ച നടന്നു. അഹ്‌മദ് അൽശറഇനെ പ്രശംസിച്ച ട്രംപ്, സിറിയക്ക് മേലുള്ള എല്ലാ ഉപരോധങ്ങളും അമേരിക്ക പിൻവലിക്കുമെന്നും രാജ്യം പുനർനിർമ്മിക്കാൻ അവസരം നൽകുമെന്നും പറഞ്ഞു. ട്രംപിന്റെ പ്രതിജ്ഞയും സിറിയക്ക് ഇപ്പോൾ നൽകിയിട്ടുള്ള വ്യാപകമായ ഇളവുകളും ഉണ്ടായിരുന്നിട്ടും, സീസർ ഉപരോധങ്ങൾ എന്നറിയപ്പെടുന്ന ഏറ്റവും കഠിനമായ ഉപരോധങ്ങൾ യു.എസ് കോൺഗ്രസിൽ നിന്ന് പിൻവലിക്കേണ്ടതുണ്ട്. യുഎസ് നിയമനിർമ്മാതാക്കൾക്കിടയിൽ ഈ വിഷയത്തിൽ ഭിന്നിപ്പുണ്ടെങ്കിലും വർഷാവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    സിറിയയിലെ പ്രധാന വികസന പദ്ധതികൾ ഇതിനകം തന്നെ അന്താരാഷ്ട്ര താൽപ്പര്യം ആകർഷിച്ചിട്ടുണ്ടെങ്കിലും, ഉപരോധങ്ങൾ പൂർണ തോതിൽ റദ്ദാക്കുന്നത് നിക്ഷേപങ്ങൾ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധത്തിൽ തകർന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, റിയൽ എസ്റ്റേറ്റ് പദ്ധതികൾ എന്നിവയുൾപ്പെടെ 14 ബില്യൺ ഡോളറിന്റെ 12 നിക്ഷേപ കരാറുകളിൽ ഓഗസ്റ്റിൽ സിറിയ ഒപ്പുവെച്ചു. സിറിയയുടെ പുനർനിർമ്മാണത്തിന് ഏറ്റവും കുറഞ്ഞത് 216 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahmed Al Sharah Investment Siriya
    Latest News
    യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ഇ-പാസ്‌പോർട്ട് മാത്രം
    31/10/2025
    വനിതാ ലോകകപ്പ്; ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ, കന്നി കിരീടം ലക്ഷ്യമിട്ട് ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ
    30/10/2025
    മൂന്നാം പാദത്തില്‍ സൗദിയില്‍ അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച
    30/10/2025
    യുവതിക്കു നേരെ ലൈംഗികാതിക്രമം; അല്‍ഖസീമില്‍ പ്രവാസി അറസ്റ്റില്‍
    30/10/2025
    എസ്.ഐ.ആർ പ്രവാസികളുടെ പ്രശ്‌നം ഏറെ ഗൗരവമുള്ളത് ,ചർച്ച ചെയ്യും; മുഖ്യമന്ത്രി
    30/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.