അൽ അസ്വാല– ഐസിഎഫ് ജിദ്ദ ഹംദാനിയ ഡിവിഷൻ കോൺക്ലേവ് 2.0 സംഘടിപ്പിച്ചു. പ്രവർത്തന രംഗത്ത് നേതൃത്വത്തിന് പുതിയ ദിശാബോധവും മാർഗനിർദേശവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. പരിപാടിയിൽ സംഘടന മുന്നോട്ട് വെക്കുന്ന പദ്ധതികൾ വിശദീകരിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടി ഡിവിഷൻ കൺട്രോളർ ആദം ആനമങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ പ്രസിഡൻ്റ് സമീർ ലത്വീഫി കുറ്റിമൂച്ചി അധ്യക്ഷത വഹിച്ചു.
ഈ കാലഘട്ടത്തിൽ സംഘടനാ പ്രവർത്തനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടിയും മുൻകാല മഹാരഥന്മാരുടെ പ്രവർത്തനവും ആത്മത്യാഗവും വിശദീകരിച്ച് കാസിം സഖാഫി (റീകാൾ) വിഷയാവതരണം നടത്തി.സംഘടന, സംഘാടനം, പ്രവർത്തനം രൂപ രേഖ വിശദീകരണം എന്നിവ നടത്തി മൻസൂർ മാസ്റ്റർ ( ഇന്റ്റാക്ടീവ് സെഷൻ) സംസാരിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് അബ്ദുൽ റസാഖ് എടവണ്ണ നേതൃത്വം നൽകി. തുടർന്ന് നടന്ന സംഘടനാ ക്വിസ് ശ്രദ്ധേയമായി. മത്സരത്തിൽ മദീന റഹീലി യൂണിറ്റിൽ നിന്നും അബ്ദുൽ ലത്തീഫ് മിസ്ബാഹി, ഹാരിസ് അൽ അസ്വാല , നിസാർ അത്തോളി സാലിഹിയ്യ എന്നിവർ വിജയികളായി. യൂണിറ്റ് അവലോകനം വിശദീകരണം ഡിവിഷൻ സെക്രട്ടറി ശിഹാബ് വേങ്ങര നേതൃത്വം നൽകി. ശിഹാബ് വേങ്ങര സ്വാഗതവും നിസാർ അത്തോളി നന്ദിയും പറഞ്ഞു.