ലണ്ടന്‍ – കഴിഞ്ഞ കുറേനാളായി ഒരു യാത്ര ആഗ്രഹിച്ചുനടക്കുകയായിരുന്നു ആ യുവതി. അധ്വാനിച്ച് നേടിയ ജോലിയില്‍ പ്രവേശനം നേടുകയും പിന്നീട് പ്രമോഷന്‍ ലഭിക്കുകയും ചെയ്തപ്പോള്‍ പിന്നീടൊന്നും ആലോചിക്കാതെ ആസൂത്രണം ചെയ്തത് ഒരു ലണ്ടന്‍ യാത്ര.
അങ്ങിനെയാണ് തന്റെ സ്വപ്‌നസാഫല്യമെന്നോണം ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനില്‍ ബഹ്‌റൈന്‍ സ്വദേശിയായ ഇഫ്തിഖാര്‍ മീരാജ് (39) വിമാനമിറങ്ങിയത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടുപിടിക്കാനായി ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പരിശോധിച്ചു. പക്ഷെ വഴി തെറ്റി. അപ്പോഴാണ് ഒരാളോട് സഹായം അഭ്യര്‍ത്ഥിച്ചത്. അയാള്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണിച്ച് അവരോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അവരുടെ അടുത്തേക്ക് സഹായം ചോദിച്ചെത്തിയ മീരാജിന്റെ ബാഗ് പരിശോധിക്കണമെന്നായി പ്രതികള്‍. ഉടന്‍ പണം കവര്‍ന്നെടുത്ത്മുങ്ങുകയായിരുന്നു ഈ വ്യാജ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍.ബാഗ് പരിശോധിക്കണമെന്ന പേരില്‍യുവതിയുടെ പണം മുഴുവനും കവര്‍ന്നെടുത്തതോടെ അപരിചിതമായ ഇടത്ത് ഏറെ പ്രതിസന്ധിയാലാവുകയായിരുന്നു അവര്‍. താന്‍ ഏറെ നാളായി സ്വപ്നം കണ്ട ഒരു യാത്രയായിരുന്നു മീരാജിന് ബ്രിട്ടനിലേക്കുള്ള ജോലി പ്രമോഷന്‍ ട്രിപ്. ആദ്യമായിട്ടാണ് ഒരു വിദേശരാജ്യത്ത് യാത്ര ചെയ്യുന്നത്. എന്നാല്‍ അതൊരു ഒരു ദു:സ്വപ്നമായി തന്നെ പിന്തുടരുകയാണെന്ന് മീരാജ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിലും ബ്രിട്ടനിലെ ബഹ്‌റൈന്‍ എംബസിയിലും ഔദ്യോഗികമായി തന്നെ പരാതികള്‍ നല്‍കിയിട്ടുണ്ട്. ലണ്ടനിലെ ദുരനുഭവത്തിന്റെ ചിന്ത വിട്ടുമാറാതെ കഴിഞ്ഞ ദിവസം രാത്രി മീരാജ് തുര്‍ക്കിയിലേക്ക് പറന്നുവെന്ന് ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.