ദോഹ – ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ അവസാന മത്സരത്തിൽ യുഎഇയും ഖത്തറും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും പ്രതീക്ഷകൾ മാത്രമാണുള്ളത്. ഒരു സമനില യുഎഇയ്ക്ക് 1990ന് ശേഷമുള്ള ലോകകപ്പിലെ പന്തു തട്ടാൻ അവസരം നൽകുമ്പോൾ ജയം മാത്രമാണ് ഖത്തറിനെ രക്ഷിക്കുക. എന്നാൽ ഖത്തറിന് പ്രതീക്ഷകൾ നൽകുന്നത് സ്വന്തം കാണികൾക്ക് മുന്നിലാണ് പന്തു തട്ടുന്നതാണ്. ഇന്ത്യൻ സമയം രാത്രി പത്തരക്കാണ് കിക്കോഫ് ( യുഎഇ – 9:00 PM/ ഖത്തർ – 8:00 PM).ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്ത് വെച്ചാണ് വാശിയേറിയ ഈ പോരാട്ടം അരങ്ങേറുക.
ആദ്യം മത്സരത്തിൽ ഒമാൻ ഖത്തറിനെ സമനിലയിൽ തളച്ചതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്. എന്നാൽ ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് യുഎഇ ഒമാൻ എതിരെ വിജയം സ്വന്തമാക്കിയത്.
ഇരുടീമുകളും തമ്മിൽ 36 തവണയാണ് ഏറ്റുമുട്ടിയതിൽ 14 തവണയും ഖത്തറിന്റെ കൂടെയായിരുന്നു വിജയം. 12 തവണ യുഎഇ വിജയിച്ചപ്പോൾ 10 തവണ സമനിലയിലും കലാശിച്ചു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ആധിപത്യം പുലർത്തിയത് യുഎഇ ആയിരുന്നു. യോഗ്യത മൂന്നാം റൗണ്ടിന്റെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുഎഇ ഖത്തറിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചത്. അബുദാബിയിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കും യുഎഇ ഖത്തറിനെ തകർത്തിരുന്നു. മാത്രമല്ല അവസാന അഞ്ചു മത്സരങ്ങളിലും യുഎഇ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ ഖത്തറിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടപ്പോൾ ഒന്നിൽ മാത്രമാണ് വിജയിക്കാനായത്.
യുഎഇ ക്കെതിരെ ഇന്ന് മെത്തർ കളത്തിൽ ഇറങ്ങുമ്പോൾ പരിശീലകൻ ജൂലെൻ ലോപ്റ്റെഗിയുടെ പ്രധാന തന്ത്രം അറ്റാക്കിങ് തന്നെയാകും. എന്നാൽ യുഎഇയുടെ ശൈലി പ്രതിരോധത്തിന് പ്രാധാന്യം കൊടുത്തുള്ള കൗണ്ടർ അറ്റാക്കിങ് ഫുട്ബോളാകും.ഞങ്ങളാരും പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന് തന്നെയാണ് ലോപ്റ്റെഗി അറിയിച്ചത്.