Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, October 14
    Breaking:
    • ഗാസ വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ്
    • ഗാസയില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഹമാസ്
    • അബീര്‍ മെഡിക്കല്‍ സെന്ററിന് സുഡാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ആദരം
    • യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സൗജന്യമായി ഉപയോഗിക്കാം
    • ലോകകപ്പ് യോഗ്യത; സൗദിക്ക്‌ ഇന്ന് ഇറാഖിനെതിരെ ജീവന്മരണ പോരാട്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Sports latest

    ചരിത്രം കുറിച്ച് കേപ്പ് വെർദ്; ലോകകപ്പിൽ പന്ത് തട്ടാൻ അഞ്ചുലക്ഷം ജനസംഖ്യ മാത്രമുള്ള കൊച്ചു രാജ്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2025 Sports latest football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രൈയ– അടുത്തവർഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി കൊച്ചു ആഫ്രിക്കൻ രാജ്യമായ കേപ്പ് വെർദ്. സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ എസ്വാറ്റിനിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചരിത്ര നേട്ടത്തിന് ഈ കൊച്ചു രാജ്യം അർഹരായത്. ഡെയ്ലോൺ ലിവ്റമെന്റോ, വില്ലി സെമഡോ, സ്റ്റോപ്പിറ എന്നിവരാണ് ചരിത്ര ഗോളുകൾ നേടിയത്. ലോകകപ്പിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യമാണ് ഇവർ. ആഫ്രിക്കയുടെ പശ്ചിമ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിലെ ജനസംഖ്യ വെറും 5 ലക്ഷം മാത്രമാണ്. 2018 റഷ്യൻ ലോകകപ്പിൽ യോഗ്യത നേടിയ യൂറോപ്യൻ രാജ്യമായ ഐസ്ലാൻഡാണ് ഏറ്റവും ചെറിയ രാജ്യം.

    ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്ന ആറാമത്തെ ആഫ്രിക്കൻ രാജ്യമാണ് കേപ്പ് വെർദ്. അൾജീരിയ, ഈജിപ്ത്, ഘാന, മൊറോക്കോ, ടുണീഷ്യ എന്നിവരാണ് നേരത്തെ ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് റൗണ്ടിൽ കരുത്തരായ കാമറൂണിനെ മറികടന്നാണ് ഒന്നാമതെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1970 കളുടെ പകുതിവരെ പോർച്ചുഗീസിന്റെ കോളനി ആയിരുന്ന കേപ്പ് വെർദ് അടുത്ത ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിക്കുന്ന മൂന്നാമത്തെ നവാഗതരും കൂടിയാണ്. ഏഷ്യയിൽ നിന്ന് ടിക്കറ്റ് ഉറപ്പിച്ച ഉസ്ബകിസ്ഥാൻ, ജോർദാൻ എന്നിവരാണ് മറ്റു രാജ്യങ്ങൾ.

    ടീമിലെ പകുതിയിലധികം താരങ്ങളും തുർക്കി, പോർച്ചുഗൽ, ഇസ്രായിൽ, റഷ്യ, സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിലെ ലീഗുകളിൽ കളിക്കുന്നവരാണ്. സ്പാനിഷ് ക്ലബ്ബായ വിയ്യ റയലിന് വേണ്ടി പന്ത് തട്ടുന്ന ലോഗൻ കോസ്റ്റയും പ്രധാന താരങ്ങളിൽ ഒരാളാണ്.കേപ്പ് വെർദയുടെ മുൻ താരമായ ബുബിസ്റ്റയാണ് 2020 മുതൽ ടീമിന്റെ പരിശീലകൻ. 2023 കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടർ ഫൈനൽ വരെ കുതിച്ചിരുന്നു.ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ടീം പരാജയപ്പെട്ടത്.

    ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ ആരാധകരുടെ ആരവങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ പ്രസിഡന്റ് ജോസ് മരിയയും ഉണ്ടായിരുന്നു

    കേപ്പ് വെർദിന്റെ വരവോടുകൂടി ലോകകപ്പിൽ യോഗ്യത ഉറപ്പിക്കുന്ന ടീമുകളുടെ എണ്ണം 22 ആയി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cape verde football Fifa world cup Fifa worldcup 2026 world cup qualifeid
    Latest News
    ഗാസ വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ്
    14/10/2025
    ഗാസയില്‍ ഒമ്പതു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഹമാസ്
    14/10/2025
    അബീര്‍ മെഡിക്കല്‍ സെന്ററിന് സുഡാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ആദരം
    14/10/2025
    യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് ഗൂഗിൾ ജെമിനി പ്രോ സൗജന്യമായി ഉപയോഗിക്കാം
    14/10/2025
    ലോകകപ്പ് യോഗ്യത; സൗദിക്ക്‌ ഇന്ന് ഇറാഖിനെതിരെ ജീവന്മരണ പോരാട്ടം
    14/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version