കണ്ണൂർ– മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറി നിന്നപ്പോൾ തന്റെ വരുമാനം നിലച്ചെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറയുകയുണ്ടായി. സദാനന്ദൻ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈകാതെ തന്നെ സദാനന്ദന്റെ ഓഫീസ് ഒരു മന്ത്രിയുടെ ഓഫിസായി മാറട്ടെയെന്നാണു പ്രാർഥിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group