കൊച്ചി– YTEmilk കമ്പനിയിൽ പുതുതായി ചാർജ്ജെടുത്ത വെറ്ററിനറി ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊച്ചിയിലെ ഹോട്ടൽ ഫ്ലോറ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.അഖിൽ, ഡോ.വൈശാഖ് എന്നിവർക്ക് ഹെയിംസ് വെഞ്ചേഴ്സ് വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടി കോഴിക്കോടൻ ആണ് ട്രെയിനിങ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. ചടങ്ങിൽ ഹെയിംസ് വെഞ്ചേഴ്സ് എംഡി എആർ മുഹമ്മദ് സെബിൻസ്, ഡയറക്ടർ ഹുസൈൻ മുഹമ്മദ്, YTE Milk ഡയറിഫാം ചീഫ്കൺസൽട്ടന്റ് ഡോ. എബ്രഹാം മാത്യു, ഡോ. ബേബി, ഡോ. ശംസുദ്ധീൻ, ഫാം ഇൻചാർജ് എഞ്ചിനീയർ ജംഷീർ കിഴിശ്ശേരി എന്നിവർ പങ്കെടുത്തു.
3000 പശുക്കളുമായി പ്രവർത്തനമാരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡയറിഫാം – ഫാംടൂറിസം പ്രൊജക്റ്റിന്റെ ഉത്ഘാടനം ഉടനെ ഉണ്ടാകുമെന്ന് കമ്പനി സാരഥികൾ അറിയിച്ചു. ഈ പ്രൊജക്റ്റ് പുർത്തിയാകുമ്പോൾ കേരളത്തിലും ഗുണ്ടിൽ പേട്ടയിലുമായി മൊത്തം 505 ഏക്കർ ഭൂമിയിലായിരിക്കും കമ്പനി പ്രവർത്തിക്കുക. ഭൂമിയും മറ്റെല്ലാം കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടി ആയിരിക്കും. അഞ്ചു നിലകളിലായി 10,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കോർപറേറ്റ് ഓഫീസ് സമുച്ചയം കോഴിക്കോട് നഗരത്തിൽ പ്രവർത്തിച്ചു വരുന്നു.
YTE Milk എന്ന ബ്രാൻഡിൽ ശുദ്ധമായ പാലും പാൽ ഉത്പന്നങ്ങളും ജനുവരിയോടെ മാർക്കറ്റിൽ വിതരണം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഗുണ്ടൽപേട്ടയിൽ ഫാമിൽ നൂറ്കണക്കിന് പശുക്കൾ ഈ മാസം അവസാനത്തോടെ വന്ന് തുടങ്ങും. വയനാട് പുൽപ്പള്ളിയിലെ ഫാക്ടറിയും പ്രവർത്തന സജ്ജമാണ്.