ദുബൈ– ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന് ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
മാസ്‌ക് ധരിച്ച് ഷോപ്പിലെത്തിയ പ്രതി മൊബൈല്‍ ഫോണ്‍ തന്ത്രപൂര്‍വം പോക്കറ്റില്‍ ഒളിപ്പിക്കുകയായിരുന്നു. ശേഷം ഇയാൾ മൊബൈൽ 320 ദിര്‍ഹത്തിന് വിറ്റു. വീണ്ടും ഒരു മാസത്തിനുശേഷം ഫോണ്‍ മോഷ്ടിക്കാന്‍ ഇതേ കടയിലെത്തിയ പ്രതിയെ ജീവനക്കാർ സംശയത്തെ തുടർന്ന് പിടികൂടിയ ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. എന്നാൽ ഫോണ്‍ വാങ്ങിയ വ്യക്തിയുടെ വിവരങ്ങള്‍ അറിയില്ലെന്നും പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റിയ ശേഷം കോടതിയെ സമീപിക്കുകയായിരുന്നു.