റിയാദ് – കല്ലുമ്മല്‍ എഫ്.സി.യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെറ്ററന്‍സ് ഫ്രൈഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ വെറ്ററന്‍സ് ശിഫായോട് ഏറ്റുമുട്ടി റിയാദ് വെറ്ററന്‍സ് ജേതാക്കളായി. ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ വിജയികളെ പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെയാണ് നിര്‍ണയിച്ചത്. അല്‍ മദീന ചെര്‍പ്പുളശേരി സലിം ഒറ്റപ്പാലം, കണ്ണൂര്‍ സര്‍വകലാശാല താരങ്ങള്‍ നവാസ് ഭായ്, വൈശാഖ്, എഫ്.സി. പെരിന്തല്‍മണ്ണ ജാഫര്‍ ചെറുകര, മെഡിഗാര്‍ഡ് അരീക്കോട് അബ്ദുറഹ്മാന്‍, സൂപ്പര്‍ സ്റ്റുഡിയോ ഹബീബ്, മയൂര എഫ്.സി. സിദ്ധി, എഫ്.സി. കൊണ്ടോട്ടി നൂറു തുടങ്ങിയ പ്രമുഖര്‍ വിവിധ ടീമുകള്‍ക്കായി ബൂട്ട് അണിഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷം റിയാദില്‍ നടന്ന വെറ്ററന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണികള്‍ അസിസ്റ്റ് ഗ്രൗണ്ടിലെത്തി. ലെജന്‍ഡ്‌സ് എഫ്.സി. റിയാദ്, ടീം അവന്‍ജേഴ്‌സ്, സിബിഐ വെറ്ററന്‍സ് റിയാദ്, തൃശ്ശൂര്‍ എഫ്.സി., ഫ്രൈഡേ ഫുട്‌ബോള്‍ വെറ്ററന്‍സ് ശിഫാ, എഫ്.എഫ്.സി. വെറ്ററന്‍സ് റിയാദ്, ലെജന്‍ഡ്‌സ് യുവ്ത്ത് ഇന്ത്യ, റിയാദ് വെറ്ററന്‍സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഓരോ ടീമിലും 40 വയസിന് മുകളിലുള്ള ആറ് കളിക്കാരെയും 35 നും 40 നും വയസിനിടയിലെ ഒരാളെയും ഉള്‍പ്പെടുത്തി മത്സരങ്ങള്‍ നടന്നു. റിയാദിലെ റഫറിമാരായ നൗഷാദ്, അന്‍സാര്‍, ആദില്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍ വൈശാഖ് (റിയാദ് വെറ്ററന്‍സ്), മികച്ച ഗോള്‍കീപ്പര്‍ സുനീര്‍ (ഫ്രൈഡേ ഫുട്‌ബോള്‍ വെറ്ററന്‍സ് ശിഫ), ടോപ്പ് സ്‌കോറര്‍ വൈശാഖ് (റിയാദ് വെറ്ററന്‍സ്), മികച്ച പ്രതിരോധ താരം ജാഫര്‍ ചെറുകര (ഫ്രൈഡേ ഫുട്‌ബോള്‍ വെറ്ററന്‍സ് ശിഫ) എന്നിവരെ തെരഞ്ഞെടുത്തു. മുജീബ് ഉപ്പട, ഫാഹിദ് നീലാഞ്ചേരി, മജീദ് ബക്‌സര്‍, ജാനിസ് പൊന്മള, കാദര്‍ പാഴൂര്‍, റിനീഷ് കുടു മമ്പാട്, അനീസ് പാഞ്ചോല, നൗഷാദ് കോട്ടക്കല്‍, ചെറിയാപ്പു മേല്‍മുറി, റഫ്‌സാന്‍, കമ്മു സലിം, മന്‍സൂര്‍ പകര, സിദ്ധി ആനക്കര എന്നിവര്‍ വ്യക്തിഗത ട്രോഫികള്‍ കൈമാറി.
സമാപന യോഗത്തില്‍ ബാവ ഇരുമ്പുഴി സ്വാഗതവും റാഷി ചെമ്മാട്, ഷഫീഖ് കരുവാരക്കുണ്ട്, ഷഫീഖ് വള്ളുവമ്പ്രം, ഉമ്മര്‍ മേല്‍മുറി എന്നിവര്‍ ആശംസകളും അറിയിച്ചു. വിജയികള്‍ക്കുള്ള ട്രോഫി യുണൈറ്റഡ് എഫ്.സി. പ്രസിഡന്റ് ബാബു മഞ്ചേരിയും ജസീം കരുവാരകുണ്ടും ചേര്‍ന്നും റണ്ണേഴ്‌സിനുള്ള ട്രോഫി ബാവ ഇരുമ്പുഴി, ആത്തിഫ് ബുഖാരി, ചെറിയാപ്പു മേല്‍മുറി എന്നിവര്‍ ചേര്‍ന്നും കൈമാറി. ഫൈസല്‍ പാഴൂര്‍ നന്ദി രേഖപ്പെടുത്തി. ശാമില്‍ പാഴൂര്‍, അമീന്‍ തൃശ്ശൂര്‍, അബ്ദുല്‍ ഹാദി എടവണ്ണ, ഷബീബ് കരുവാരക്കുണ്ട്, കുഞ്ഞാണി എന്നിവര്‍ നേതൃത്വം നല്‍കി.



