കണ്ണൂർ : അലവിൽ നോർത്ത് എൽ.പി സ്കൂളിന് എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച വാഹനം കെ. സുധാകരൻ എം പി ഫ്ലാഗ് ഓഫ് ചെയ്തു.
പി.ടി.എ പ്രസിഡണ്ട് അമൽ രാജ് അൽഫോൺസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വിനയ ജനാർദ്ദനൻ, അലവിൽ മഹല്ല് പ്രസിഡന്റ് എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, ചിറക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ ഹാജി, സ്റ്റാഫ് സെക്രട്ടറി കെ ശരണ്യ ടീച്ചർ, കെ ധനജ്ജയൻ, സുരേഷ് റജി, പി സജിത്ത്, പി സിജു, അനീഷ് മേനോൻ, പി പി വിജയ, മധു അലവിൽ പ്രസംഗിച്ചു. പി കെ അനിൽകുമാർ സ്വാഗതവും, പ്രധാന അധ്യാപകൻ ലിജു ജോർജ് നന്ദിയും പറഞ്ഞു. പി.ടി.എയുടെ ഉപഹാരം എം.പിക്ക് കൈമാറി. അലവില്‍ കോൺഗ്രസ് കമ്മിറ്റി പായസവിതരണം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group