Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യ ഈ വര്‍ഷം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2025 Saudi Arabia Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യ ഈ വര്‍ഷം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഈ വർഷം ഏപ്രിലില്‍ രാജ്യം 2.8 ശതമാനം സാമ്പത്തിക വളര്‍ച്ചകൈവരിക്കുമെന്നാണ് ലോകബാങ്ക് ആദ്യം പ്രവചിച്ചിരുന്നത്. എണ്ണ ഉൽപാദനത്തിലും എണ്ണയിതര മേഖലയിലും ശക്തമായ വളർച്ചയുണ്ടാകുമെന്നാണ് പ്രവചനം. സൗദി അറേബ്യ അടുത്ത വര്‍ഷം 4.3 ശതമാനവും 2027 ല്‍ 4.4 ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോകബാങ്ക് പ്രതീക്ഷിക്കുന്നു.

    മിഡില്‍ ഈസ്റ്റിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ടതായി ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റ് മേഖല ഈ വര്‍ഷം ശരാശരി 2.8 ശതമാനവും അടുത്ത കൊല്ലം 3.3 ശതമാനവും 2027 ല്‍ 3.9 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, വ്യാപാര മേഖലയിലെ മാറ്റങ്ങള്‍, തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍, പലായനം എന്നിവ മൂലമുണ്ടാകുന്ന ആഗോള അനിശ്ചിതത്വം കാരണം അപകടസാധ്യതകള്‍ നിലനില്‍ക്കുന്നതായി ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എണ്ണ ഉല്‍പാദനം ക്രമേണ വര്‍ധിപ്പിക്കുന്നതില്‍ നിന്നും എണ്ണ ഇതര മേഖലയിലെ വളര്‍ച്ചയില്‍ നിന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ നേട്ടമുണ്ടാക്കുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നു. ജി.സി.സി രാജ്യങ്ങള്‍ ഈ വര്‍ഷം 3.5 ശതമാനം വളര്‍ച്ച കൈവരിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ ഈ കൊല്ലം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് ഏപ്രിലില്‍ ലോകബാങ്ക് പ്രവചിച്ചിരുന്നത്. ഗള്‍ഫ് മേഖല അടുത്ത വര്‍ഷം 4.4 ശതമാനവും 2027 ല്‍ 4.7 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

    ഇറാഖ്, ഇറാന്‍, അള്‍ജീരിയ, ലിബിയ എന്നിവ ഉള്‍പ്പെടുന്ന വികസ്വര എണ്ണ കയറ്റുമതി രാജ്യങ്ങളുടെ ഗ്രൂപ്പ് ഈ വര്‍ഷം 0.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷം 0.8 ശതമാനവും 2027 ല്‍ 1.9 ശതമാനവുമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു. സംഘര്‍ഷങ്ങള്‍ മൂലമുള്ള ഉല്‍പാദന തടസ്സങ്ങളും ഉല്‍പാദന ക്വാട്ടയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഈ ഗ്രൂപ്പിലെ രാജ്യങ്ങളുടെ വളര്‍ച്ചയില്‍ കുത്തനെ ഇടിവുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വികസ്വര എണ്ണ ഇറക്കുമതി രാജ്യങ്ങളിലെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 2.2 ശതമാനത്തില്‍ നിന്ന് ഈ വർഷം 3.7 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ശക്തമായ സ്വകാര്യ ഉപഭോഗം, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍, കൃഷി, ടൂറിസം എന്നിവയിലെ വീണ്ടെടുക്കല്‍, സാമ്പത്തിക പരിഷ്‌കാരങ്ങള്‍, വിദേശ സഹായം എന്നിവയെ പ്രതിഫലിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Economic growth Gulf news Saudi arabia World Bank
    Latest News
    കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    21/02/2026
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026
    ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    21/02/2026
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version