റിയാദ്- പരിശുദ്ധിയുടെ പുണ്യദിനങ്ങളെ കൂടുതല്‍ സമ്പന്നമാക്കി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ച അഞ്ചാം എഡിഷന്‍ ഖുര്‍ആന്‍ മുസാബഖ ശ്രദ്ധേയമായി. ഇസ്ലാമിക് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ എല്ലാവര്‍ഷവും റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരമാണ് മുസാബഖ.
ഖുര്‍ആനിക സൂക്തങ്ങള്‍ നിയമാനുസൃതമായി പാരായണം ചെയ്യുന്നതിനുള്ള ശാസ്ത്രീയ പരിശീലനവും പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും ലഭിച്ചവരായിരുന്നു മത്സരാര്‍ഥികള്‍. മൂന്ന് വിഭാഗങ്ങളിലായി ഒന്നാം റൗണ്ടിലും രണ്ടാം റൗണ്ടിലും വിജയിച്ച് യോഗ്യത നേടിയ മത്സരാര്‍ഥികളാണ് ഫൈനലില്‍ മത്സരിച്ചത്.
കാറ്റഗറി ഒന്നില്‍ ആയിഷ സമീഹയും കാറ്റഗറി രണ്ടില്‍ ശൈഖ് മുഹമ്മദ് സൈനും കാറ്റഗറി മൂന്നില്‍ ആയിഷ ലാമിയയും ഒന്നാം സ്ഥാനം നേടി. ബുഷ്‌റ അബ്ദുല്‍ ഖുദൂസ്, ഇനായ ഹകീം, ഫാത്തിമ അഫ്‌സല്‍, മുഹമ്മദ് ഹോജ, നിഹാദ് ഷബീര്‍, ഹന ഫാത്തിമ എന്നിവരാണ് മറ്റു വിജയികള്‍.
ശൈഖ് അബ്ദുല്‍ ഖുദ്ദൂസ്, ആഷിഫ് നഈമി, ആയിഷാ അബ്ദുല്‍ മജീദ് എന്നിവര്‍ ജൂറി അംഗങ്ങളായി.
പരിപാടിയില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാ ബാനു എന്നിവര്‍ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group