ദോഹ– ഖത്തറിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ 800-ൽ അധികം നിരോധിത പക്ഷിക്കെണികൾ പിടിച്ചെടുത്തു.
പരിസ്ഥിതി സുരക്ഷാ സേനയായ ലഖ്വിയയുമായി ചേർന്നാണ് മന്ത്രാലയം പരിശോധന നടത്തിയത്. വന്യജീവി സംരക്ഷണം ഉറപ്പുവരുത്താനും ജൈവവൈവിധ്യം നിലനിർത്താനുമുള്ള കർശനമായ നടപടിയുടെ ഭാഗമായാണ് ഈ പരിശോധനയെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമം ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇത്തരം നിരോധിത ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group