ദമ്മാം– കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല ദമ്മാമിൽ എത്തിച്ചേർന്നു. ഓഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ദമാമിൽ എത്തിയത്. ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഒഐസിസി നേതാക്കൾ വരവേൽപ്പ് നൽകി.
പ്രവിശ്യയിൽ ആതുരസേവന രംഗത്ത് ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന അമൃതം 2025, ഈ വർഷത്തെ പി.എം നജീബ് മെമ്മോറിയൽ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് മികവ് 2025 എന്നീ സംയുക്ത പരിപാടികളുടെ മുഖ്യാതിഥി ആയാണ് അദ്ദേഹം എത്തിച്ചേർന്നത്. 2025 ഒക്ടോബർ 03 വെള്ളിയാഴ്ച ദമ്മാം കോർണിഷിലെ ഹെറിറ്റേജ് വില്ലേജിലാണ് പരിപാടി നടക്കുന്നത്.
സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, ഈസ്‌റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡൻറ് ഇ.കെ സലിം എന്നിവർ ഷാൾ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. പ്രോവിൻസ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രോവിൻസ് കമ്മിറ്റി ട്രഷറർ പ്രമോദ് പൂപ്പാല, പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ പികെ അബ്ദുൽ കരീം, ഷംസ് കൊല്ലം, പ്രോവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സി ടി ശശി ആലൂർ, സക്കീർ പറമ്പിൽ, മറ്റു ഭാരവാഹികളായ റഷീദ് പത്തനാപുരം, ഷിനാസ് സിറാജുദ്ദീൻ, സുബൈർ പാറയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.