Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    • യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
    • യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
    • മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    • ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പ്രതിവര്‍ഷം 1.93 കോടിയിലേറെ ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി റിപ്പോർട്ട്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പ്രതിവര്‍ഷം 1.93 കോടിയിലേറെ ഗള്‍ഫ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി.സി.സി സ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കഴിഞ്ഞ കൊല്ലം ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖല ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ അധിക മൂല്യം 247.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2019 നെ അപേക്ഷിച്ച് 31.9 ശതമാനം കൂടുതലാണിത്.

    വിനോദസഞ്ചാരം ഗള്‍ഫ് സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന സ്രോതസ്സായും മാറിയിരിക്കുന്നു. 2034 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലാ സംഭാവന 13.3 ശതമാനം വര്‍ധിക്കുമെന്നും ആറു രാജ്യങ്ങളുടെയും ടൂറിസം മേഖലയുടെ ആകെ മൂല്യം 371.2 ബില്യണ്‍ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
    2024 ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച ഗള്‍ഫ് വിനോദസഞ്ചാരികളുടെ എണ്ണം 19.3 കോടിയിലെത്തി. ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച മൊത്തം വിദേശ വിനോദസഞ്ചാരികളില്‍ 26.7 ശതമാനം ഗള്‍ഫ് ടൂറിസ്റ്റുകളായിരുന്നു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഗള്‍ഫ് ടൂറിസ്റ്റുകളുടെ എണ്ണം 52.1 ശതമാനം തോതില്‍ വര്‍ധിച്ചു. ഗള്‍ഫ് ടൂറിസം സംയോജനം ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദ് സീസണ്‍ പോലുള്ള പ്രധാന വിനോദ പരിപാടികളുടെയും ഖിദ്ദിയ, നിയോം, റെഡ് സീ പ്രോജക്റ്റ് തുടങ്ങിയ മെഗാ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെയും ഫലമായി ഗള്‍ഫ് വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതില്‍ സൗദി അറേബ്യ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാമതെത്തി. മേഖലയില്‍ കുടുംബ, വിനോദ വിനോദസഞ്ചാരത്തിന് പ്രിയപ്പെട്ട കേന്ദ്രമായി സൗദി അറേബ്യ മാറിയിട്ടുണ്ട്.

    2024 ല്‍ ടൂറിസം മേഖല 4.3 ബില്യണ്‍ ഡോളറിന്റെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി കണക്കാക്കുന്നു. 2019 നെ അപേക്ഷിച്ച് 24.9 ശതമാനം കൂടുതലാണിത്. 2034 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖല 13 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂറിസം മേഖലയിലെ വനിതാ പങ്കാളിത്തം 13 ശതമാനത്തിലെത്തി. 2019 മുതല്‍ ടൂറിസം മേഖലയിലെ വനിതാ പങ്കാളിത്തത്തില്‍ 73.2 വളര്‍ച്ച രേഖപ്പെടുത്തിയതായും ജി.സി.സി സ്റ്റാറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ഗള്‍ഫ് രാജ്യങ്ങളിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ അനുപാതം മൊത്തം വിസ്തൃതിയുടെ 19 ശതമാനത്തിലെത്തി. ഒരു വര്‍ഷത്തിനിടെ ഈ മേഖലയില്‍ 7.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇക്കോടൂറിസം വികസിപ്പിക്കാനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനുമുള്ള ജി.സി.സി രാജ്യങ്ങളുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

    ഭാവിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുള്ള മെഗാ പ്രോജക്ടുകളുടെയും അഭിലാഷകരമായ സാമ്പത്തിക ദര്‍ശനങ്ങളുടെയും പിന്തുണയോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖല തന്ത്രപരമായ മുന്‍നിര മേഖലയായി മാറിയതായി പോസിറ്റീവ് സൂചകങ്ങള്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    19.3 million tourist GCC GCC Cities gcc statistical centre Saudi Tourist UAE
    Latest News
    എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
    03/03/2026
    യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്
    03/03/2026
    യുഎഇയിലെ വിമാന യാത്രാ തടസ്സം: കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ഷാർജയിൽ നിന്ന് മസ്‌കറ്റിലേക്കുള്ള ബസ് സർവീസുകൾ ഏർപ്പെടുത്തി ഒമാൻ ആസ്ഥാനമായുള്ള വിമാന കമ്പനികൾ
    03/03/2026
    മിസൈല്‍ തടയുന്നതിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
    03/03/2026
    ആഗോള വ്യോമയാന മേഖലക്ക് 2,600 കോടി ഡോളറിന്റെ നഷ്ടം
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version