പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. പറയകാട് കൊച്ചുതറ വീട്ടിൽ അഖിൽ (37) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിൽ വച്ചാണ് സംഭവം. പെൺകുട്ടിയോടൊപ്പം പിതാവ്, സഹോദരൻ, ഒരു കൂട്ടുകാരി എന്നിവർ ഉണ്ടായിരുന്നു. മദ്യലഹരിയിൽ അവശനായിരുന്ന പിതാവിന്റെ സാന്നിധ്യത്തിൽ അഖിൽ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു.
സിസിടിവി ദൃശ്യങ്ങൾ വഴി സംഭവം ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി. പെൺകുട്ടി പരാതി ഉന്നയിച്ചതോടെ നാട്ടുകാർ അഖിലിനെ മർദിച്ച ശേഷം പൊലീസിന് കൈമാറി. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ്, അഖിലിനെ കോടതിയിൽ ഹാജരാക്കി. തുടർന്ന് റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group