ദുബൈ– ആറാമത് സിഎച്ച് മുഹമ്മദ് രാഷ്ട്രസേവാ പുരസ്‌കാരം മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും മുൻ പാർലമെന്ററി അംഗവുമായ പ്രൊഫ. കെ എം ഖാദർ മൊയ്തീന്. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അവാർഡ് നൽകുന്നത്. ഇ.ടി മുഹമ്മദ് ബഷീർ എംപി ജൂറി ചെയർമാനും സൈനുൽ ആബിദ്, സി.പി ബാവഹാജി, പി.എ സൽമാൻ ഇബ്രാഹിം, പൊയിൽ അബ്ദുല്ല, എം.സി വടകര, ടി.ടി. ഇസ്മായിൽ, സി.കെ. സുബൈർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ നാലിന് ദുബായിൽ സംഘടിപ്പിക്കുന്ന സിഎച്ച് രാജ്യാന്തര സമ്മേളനത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി,രമേശ് ചെന്നിത്തല, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, കെ.എം. ഷാജി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ദുബൈ കെഎംസിസി പ്രസിഡന്റ് അൻവർ അമീൻ, ജൂറി അംഗം പി.എ സൽമാൻ ഇബ്രാഹിം, ദുബൈ കോഴിക്കോട് ജില്ലാകെഎംസിസി പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌ദേശീയ സെക്രട്ടറി കെ. സുബൈർ, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ജില്ലാ കെഎംസിസി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്റഫ്, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യോടി, വി.കെ.കെ റിയാസ് , ഷംസു മാത്തോട്ടം, സിദ്ദീഖ് വാവാട്, ഷെരീജ് ചീക്കിലോട്, ഹകീം മാങ്കാവ്, സുഫൈദ് ഇരിങ്ങണ്ണൂർ എന്നിവർ പങ്കെടുത്തു.