റിയാദ്- ഇസ്രായേലിലേക്ക് നൂറിലധികം ഡ്രോണുകള്‍ ഇറാന്‍ അയച്ചതായും അതിര്‍ത്തിയില്‍ അത് വെടിവെച്ചിടാന്‍ തയ്യാറെടുത്തിരിക്കുകയാണെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹാഗാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ഡ്രോണും 20 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ചതാണ്. എല്ലാം വെടിവെച്ചിടാന്‍ സേന സജ്ജമായിരിക്കുന്നു. രണ്ടുമണിയോടെയാണ് ഇവ ഇസ്രായേലിലെത്തുക.അതേസമയം ഇസ്രായേലിലേക്ക് 50 ഓളം ഡ്രോണുകള്‍ അയച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ഇറാഖിലെ മൈസാന്‍, നാസിരിയ പ്രദേശങ്ങളിലൂടെയാണ് ഇവ കടന്നുപോയത്. ഇറാഖ്, ജോര്‍ദാന്‍ വഴിയാണ് ഇവ ഇസ്രായേലിലെത്തുക. എന്നാല്‍ അതിര്‍ത്തിയിലെത്തിയാല്‍ ഇറാന്റെ ഡ്രോണുകള്‍ വെടിവെച്ചിടുമെന്ന് ജോര്‍ദാന്‍ അറിയിച്ചു. ഇറാഖ്, ലെബനോന്‍ എന്നീ രാജ്യങ്ങള്‍ വ്യോമപാത അടച്ചിട്ടുണ്ട്. ജോര്‍ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ടെല്‍അവീവ് ആസ്ഥാനത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി സൈനിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്,
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group