Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 16
    Breaking:
    • കാൽപന്തു പ്രേമികളുടെ ആവേശത്തിലായിത്താൻ ചാമ്പ്യൻസ് ലീഗ് ; ഇന്ന് കിക്കോഫ്
    • സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ മൂല്യം നഷ്ടപ്പെടുന്നു -ഡോ.അബ്ദുസ്സമദ് സമദാനി
    • പ്രവാസി കുടുംബാംഗങ്ങൾക്കുള്ള ‘നോർക്ക കെയർ’ നവംബർ ഒന്നു മുതൽ
    • ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    • ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    മഴക്കാടുകളുടെ നാട് സ്വാതന്ത്ര്യം ‘ശ്വസിച്ച’ ദിനം| Story Of The Day| Sep: 16

    1800 കളിൽ സ്വർണം,വെള്ളി പോലെയുള്ള ലോഹങ്ങളുടെ കണ്ടുപിടുത്തത്തിന് പിന്നാലെ ഇവിടങ്ങളിൽ യൂറോപ്യൻ വ്യാപാരികളെ ആകർഷിച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/09/2025 Story of the day History September World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹുലിസ് ഗോത്രവർഗം - image credits we love it wild
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോകത്തിലെ ദ്വീപ് രാഷ്ട്രങ്ങളിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് പസഫിക് സമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന പാപ്പുവ ന്യൂഗിനിയ. ഓഷ്യാനിയ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന നിരവധി കുഞ്ഞു ദ്വീപുകളും ന്യൂഗിനി എന്ന വലിയ ദ്വീപും കൂടിച്ചേർന്നതാണ് പാപ്പുവ ന്യൂഗിനിയ എന്ന ഈ കൊച്ചു രാജ്യം.

    ഒരു കോടിയിലധികം ജനങ്ങൾ മാത്രം താമസിക്കുന്ന പാപ്പുവ ന്യൂഗിനിയയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന രാജ്യം. ടോക് പിസിൻ (Tok Pisin),ഹിരി മോട്ടു (Hiri Motu), ഇംഗ്ലീഷ് എന്നി പ്രധാന ഭാഷകൾ അടക്കം 800ലധികം ഭാഷകളാണ് ഇവിടെ സംസാരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മഴക്കാടുകളാലും, പവിഴപുറ്റുകളാലും സമൃദ്ധിയാർന്ന രാജ്യത്ത് എണ്ണൂറിൽ അധികം ഗോത്രവർഗ്ഗങ്ങളും താമസിക്കുന്നുണ്ട്.

    1800 കളിൽ സ്വർണം,വെള്ളി പോലെയുള്ള ലോഹങ്ങളുടെ കണ്ടുപിടുത്തത്തിന് പിന്നാലെ ഇവിടങ്ങളിൽ യൂറോപ്യൻ വ്യാപാരികളെ ആകർഷിച്ചു. തുടർന്ന് 1880ൽ ഈ പ്രദേശം രണ്ടായി വിഭജിച്ചു. വടക്കുഭാഗം ജർമനിയുടെ കൈയിലും തെക്കുഭാഗം ബ്രിട്ടനും ഏറ്റെടുത്തു. എന്നാൽ 1900ങ്ങളുടെ തുടക്കത്തിൽ തെക്കുഭാഗം ബ്രിട്ടൻ ഓസ്ട്രേലിയക്ക് കൈമാറി. ഒന്നാം ലോക മഹായുദ്ധത്തിന്റെ പരാജയത്തിനെ തുടർന്ന് ജർമനിയും പിൻവാങ്ങിയപ്പോൾ എല്ലാം പ്രദേശവും ഓസ്ട്രേലിയയുടെ ഭരണത്തിന് കീഴിലായി.

    പിന്നീട്‌ 1964ലാണ് രാജ്യത്ത് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത ഹൗസ് ഓഫ് അസംബ്ലി രൂപീകരിച്ചത്. എങ്കിലും ഓസ്ട്രേലിയ തന്നെയായിരുന്നു ഇവരുടെ പ്രധാന അവകാശം. ശേഷം 1949ലെ നിയമപ്രകാരം1971ലാണ് ഔദ്യോഗികമായി പാപ്പുവ ന്യൂഗിനിയ എന്ന പേര് സ്വീകരിച്ചത്.

    തൊട്ടടുത്ത വർഷമാണ് തിരഞ്ഞെടുപ്പ് നടക്കുകയും മൈക്കൽ സോമറെയുടെ കീഴിലുള്ള ഭരണത്തിന് തുടക്കമിട്ടത്. ഇതിനെല്ലാം ഓസ്ട്രേലിയ സഹായിച്ചിരുന്നു. തുടർന്ന് 1975 സെപ്റ്റംബർ 16ന് ഓസ്ട്രേലിയ ഇവിടെനിന്ന് പിന്മാറുകയും പാപ്പുവ ന്യൂഗിനിയ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.

    ഇനി ഈ ദ്വീപ് സമൂഹത്തിൽനിന്ന് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മറ്റൊരു രാജ്യവും നിലവിൽ വരാൻ സാധ്യത ഏറെയാണ്.
    2002 മുതൽ സ്വയ ഭരണ അവകാശമുള്ള ബോഗെയ്ൻവിലാണ് രാജ്യമാവാനുള്ള സാധ്യതകൾ. വെറും 3 ലക്ഷം ജനങ്ങൾ മാത്രം താമസിക്കുന്ന ഇവിടെ 2019ൽ നടന്ന തിരഞ്ഞെടുപ്പിൽ 97 ശതമാനം ജനങ്ങളും വോട്ട് ചെയ്തത് സ്വതന്ത്ര രാജ്യം വേണമെന്ന ആവശ്യത്തെ മുൻനിർത്തിയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    HISTORY papua new guinea indipendent malayalam story september September 16 September History Malayalam story of the day this day history This day history
    Latest News
    കാൽപന്തു പ്രേമികളുടെ ആവേശത്തിലായിത്താൻ ചാമ്പ്യൻസ് ലീഗ് ; ഇന്ന് കിക്കോഫ്
    16/09/2025
    സാംസ്‌കാരിക അവകാശ വാദങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ മൂല്യം നഷ്ടപ്പെടുന്നു -ഡോ.അബ്ദുസ്സമദ് സമദാനി
    16/09/2025
    പ്രവാസി കുടുംബാംഗങ്ങൾക്കുള്ള ‘നോർക്ക കെയർ’ നവംബർ ഒന്നു മുതൽ
    16/09/2025
    ഗള്‍ഫ് പശ്ചാത്തലത്തില്‍ മലയാളത്തിലാദ്യമായി വന്ന റോഡ് മൂവി; ‘ടു മെന്‍’ 19 മുതല്‍ ഓടിടി സ്ട്രീമിംഗ്
    16/09/2025
    ഓട്ടോ ഗോ; അബൂദബിയിൽ തരംഗമായി ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.