മനാമ– മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ ലോകത്ത് ബഹ്റൈൻ അഞ്ചാം സ്ഥാനം കൈവരിച്ചതായി റിപ്പോർട്ട്. യു.എസ് കമ്പനിയായ ഊക്ലയുടെ ‘സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ്’ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗം അളക്കുന്ന യു.എസ് കമ്പനിയാണ് ഊക്ല. 2025ലെ കണക്കുകൾ പ്രകാരം, 233.22 എം.ബി.പി.എസ് ഡൗൺലോഡ് വേഗമാണ് ബഹ്റൈൻ രേഖപ്പെടുത്തിയത്.
ദക്ഷിണ കൊറിയ, ഡെൻമാർക് തുടങ്ങിയ രാജ്യങ്ങളെ മറികടന്നാണ് ബഹ്റൈൻ മുന്നിലെത്തിയത്. റിപ്പോർട്ട് പ്രകാരം യുഎഇ ആണ് ഒന്നാം സ്ഥാനത്ത്. 584.97 എം.ബി.പി.എസ് വേഗമാണ് യുഎഇ രേഖപ്പെടുത്തിയത്. ഖത്തർ, കുവൈത്ത് ) എന്നീ രാജ്യങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.