റിയാദ്: പ്രഭാഷണരംഗത്ത് കഴിവും പ്രാഗല്ഭ്യവുമുള്ള മികച്ച പ്രതിഭകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു വരുന്ന അലിഫിയന്‍സ് ടോക്സിന്റെ മൂന്നാമത് എഡിഷന് തുടക്കമായി. പങ്കാളിത്തം കൊണ്ടും ശാസ്ത്രീയ പരിശീലനം കൊണ്ടും ശ്രദ്ധേയമായ അലിഫിയന്‍സ് ടോക്സിന്റെ ഒന്നാം ഘട്ട സ്‌ക്രീനിങ്ങില്‍ 1300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ റൗണ്ട് വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
അഞ്ച് കാറ്റഗറികളിലായി കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 28ന് നടക്കും. 2026 ജനുവരി 23ന് നടക്കുന്ന മെഗാ ഫിനാലെയില്‍ ഓരോ കാറ്റഗറിയിലെയും അഞ്ചുപേര്‍ വീതം മത്സരിക്കും.
രണ്ടുദിവസം നീണ്ടുനിന്ന ആദ്യഘട്ട സ്‌ക്രീനിങ്ങിന് അഞ്ചു വേദികളിലായി പത്ത് വിധികര്‍ത്താക്കള്‍ വിധി നിര്‍ണയം നടത്തി. ഒന്നാം റൗണ്ടില്‍ യോഗ്യത നേടിയവര്‍ സെപ്റ്റംബര്‍ 28ന് നടക്കുന്ന രണ്ടാം റൗണ്ടില്‍ മത്സരിക്കും.
പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹ്‌മദ് പാഴൂര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഗേള്‍സ് വിഭാഗം ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, എച്ച് ഒ എസ്സുമാരായ സുബൈരിയ, വിസ്മി രതീഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനസ് കാരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.