ലണ്ടൻ – ഗാസയിലെയും ഉക്രൈയിനിലെയും കുട്ടികൾക്കു സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹാരി രാജകുമാരൻ. ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള വിവിധ ഗ്രൂപ്പുകളുടെ പദ്ധതികളിലേക്കാണ് രാജകുമാരന്റെ ഫൗണ്ടേഷൻ ഗ്രൂപ്പ് 500,000 ഡോളർ സംഭാവന ചെയ്യുന്നത്.
ബ്രിട്ടൻ സന്ദർശനത്തിന്റെ ഭാഗമായി ഇംപീരിയൽ കോളജിന്‍റെ സെന്റർ ഫോർ ഇൻജുറി സ്റ്റഡീസിലാണ് (സിഐഎസ്) ഹാരി രാജകുമാരൻ പ്രഖ്യാപനം നടത്തിയത്.
ലോകത്തു ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ള കുട്ടികൾ ഗാസയിലാണ്. പരിക്കേറ്റ കുട്ടികൾ അതിജീവിച്ച് സുഖം പ്രാപിക്കാൻ എല്ലാരും രംഗത്തും പങ്കാളിത്തം ആവശ്യമാണെന്നും രാജകുമാരൻ പറഞ്ഞു.
ആക്രമങ്ങൾ മൂലം ഉണ്ടാകുന്ന പരിക്കുകൾ കാരണം കുട്ടികൾ മരിക്കാനുള്ള സാധ്യത മുതിർന്നവരെക്കാൾ കൂടുതലാണെന്ന് സിഐഎസ് പറയുന്നു. ഹാരി രാജകുമാരനും ഭാര്യ മേഗന്റെയും ഫൗണ്ടേഷൻ പ്രഖ്യാപിച്ച മൂന്നു ഗ്രാൻഡുകളിൽ ഒന്ന് ലേക്കുള്ള ജോർദാനിലേക്കുള്ള മെഡിക്കൽ ഒഴിപ്പിക്കലുടെ പിന്തുണക്ക് ലോകാരോഗ്യ സംഘടനക്ക് 200,000 ഡോളറും രണ്ടാമത്തെ ഗ്രാൻഡ് സയിലെ മാനുഷിക സഹായം നൽകുന്നതിനായി സേവ് ദി ചിൽഡ്രൻ ചാരിറ്റിക്ക് 150,000 ഡോളറും ഉൾപ്പെടുന്നു. മൂന്നാമത്തെയും അവസാനത്തെയും ഗ്രാൻഡ് സിഐഎസിന്റെ ഭാഗമായ സെന്റർ ഓഫ് ബ്ലാസ്റ്റ് ഇൻജുറി വിദ്യാഭ്യാസത്തിനായും സംഭാവന ചെയ്തു.