കുവൈത്ത് സിറ്റി– റോബോട്ടിക് സർജറിയിൽ കുവൈത്ത് പുരോഗതി കൈവരിച്ചതായി മെഡിക്കൽ സംഘം. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹുമായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയും റിമോട്ട് റോബോട്ടിക് സർജറികളിൽ വൈദഗ്ദ്ധ്യം നേടിയ മെഡിക്കൽ സംഘവും കൂടിക്കാഴ്ച നടത്തിയപ്പോളാണ് ഇക്കാര്യം പറഞ്ഞത്. 10 റിമോട്ട് റോബോട്ടിക് സർജറികൾ വിജയകരമായി പൂർത്തിയാക്കിയതായി അവർ അറിയിച്ചു. തിങ്കളാഴ്ച ബയാൻ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
അവർ കൈവരിച്ച നേട്ടങ്ങൾ, ശാസ്ത്രീയ മികവ്, ആധുനിക വികസനങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള കഴിവ്, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളും അമീർ പ്രശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group