Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    • ഗാസയ്ക്ക് കുവൈത്തിന്റെ തുടർസഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത്തെ വിമാനം
    • ഗാസയിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടത് 2,444 പേർ
    • ഭീകരവാദം: റിയാദിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കി
    • സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതി; 452 വോട്ടുകളോടെ വിജയം, ഇൻഡ്യ സഖ്യത്തിൽ വോട്ടുചോർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»History»Story of the day

    അമേരിക്ക എന്ന ‘യുണൈറ്റഡ് സ്റ്റേറ്റ്സ്’| Story of the Day| Sep:9

    എന്നാൽ അമേരിക്ക എന്ന പേര് എങ്ങനെയാണ് വന്നത്?
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/09/2025 Story of the day America History September 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമെരിഗോ വെസ്പൂച്ചി - image credits wiki
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലോകത്തിലെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണല്ലോ യുഎസ്എ എന്നറിയപ്പെടുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. കൊളംബസ് അമേരിക്ക കണ്ടുപിടിച്ചത്, അമേരിക്കൻ വിപ്ലവം, അടിമത്ത നിരോധനം പോലെയുള്ള അമേരിക്കൻ ചരിത്ര വികാസങ്ങൾ പ്രസിദ്ധമാണ്.

    എന്നാൽ അമേരിക്ക എന്ന പേര് എങ്ങനെയാണ് വന്നത്?

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1492ൽ കടൽ മാർഗം ഇന്ത്യയിലേക്ക് എത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ
    കൊളംബസ് എത്തിച്ചേരുന്നത് ഒരു പുതിയ ഭൂഖണ്ഡത്തിലേക്കാണ്. തുടർന്ന് ഇന്ത്യയാണെന്ന് കരുതി അവിടെയുള്ള ജനങ്ങളെ ” റെഡ് ഇന്ത്യൻസ്” എന്ന് വിളിച്ചു.

    എന്നാൽ അഞ്ചു വർഷങ്ങൾക്ക് ശേഷം അഥവാ 1497ൽ ഇറ്റാലിയൻ സാഹസികനും വ്യാപാരിയുമായ അമെരിഗോ വെസ്പൂച്ചി ഭൂഖണ്ഡത്തിന്റെ തെക്കൻ ഭാഗങ്ങൾ സന്ദർശിക്കുകയും അത് കൊളംബസ് കരുതിയത് പോലെ ഇന്ത്യ ഉൾപ്പെട്ട ഏഷ്യൻ വൻകര അല്ലെന്ന് മനസ്സിലാക്കുന്നു. തുടർന്ന് അദ്ദേഹം ഒരു യാത്രാനുഭവം പ്രസിദ്ധീകരിച്ചു. അത് യൂറോപ്പിൽ വലിയ ജനപ്രീതി നേടി.

    1507-ൽ മാർട്ടിൻ വാൾഡ്‌സീമ്യൂല്ലർ എന്ന ജർമൻ ഭൂപട ചിത്രകാരൻ വേൾഡ് മാപ്പ് വരക്കുകയും ആ ഭൂഖണ്ഡത്തിന് അമെരിഗോ എന്ന പേരിന് സാമ്യമുള്ള അമേരിക്ക എന്നും നൽകുന്നു.

    ആദ്യകാലത്ത് സൗത്ത് അമേരിക്കൻ രാജ്യങ്ങളെ മാത്രമാണ് അമേരിക്ക എന്ന് വിളിച്ചിരുന്നത്, കുറച്ചുകാലങ്ങൾക്ക് ശേഷമാണ് നോർത്ത് അമേരിക്കയയെയും ഉൾപ്പെടുത്തി അമേരിക്കൻ ഉപഭൂഖണ്ഡം എന്നാ പേര് വിളിക്കാനാരംഭിച്ചു.

    പിന്നീട് വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷുകാരുടെ കീഴിലായിരുന്ന ന്യൂയോർക്ക്, വീർജിന പോലെയുള്ള 13 ഐക്യനാടുകളിൽ വിപ്ലവം പൊട്ടിപ്പുറപ്പെടുകയും തുടർന്ന് 1776 ജൂലൈ നാലിന് തോമസ് ജഫേഴ്സൺ എഴുതിയ ഡിക്കളറേഷൻ ഓഫ് ഇൻഡിപെൻഡൻസ് (Declaration of Independence)) അംഗീകരിച്ചതോടെ ഇവർക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.

    അന്ന് ബ്രിട്ടീഷ് കോളനികൾ ആയതുകൊണ്ട് ഇവരെ വിളിച്ചിരുന്നത് യുണൈറ്റഡ് കോളനീസ് എന്നായിരുന്നു. എന്നാൽ സ്വാതന്ത്രം ലഭിച്ച പേരുമാറ്റി 13 ഐക്യനാടുകൾ ( സംസ്ഥാനങ്ങൾ) കൂടിച്ചേർന്നതിനാൽ റിച്ചാർഡ് ഹെൻറി ലീ എന്നാ വ്യക്തി കോളനീസ് എന്നതിന് പകരം സ്റ്റേറ്റ്സ് എന്നും കൂടെ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉൾപ്പെട്ടതിനാൽ അതും കൂടി ചേർത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ( യുഎസ്എ) എന്ന പേര് നിർദ്ദേശിക്കുന്നു.

    തുടർന്ന് 1776 സെപ്റ്റംബർ ഒമ്പതിന് ഫിലാഡൽഫിയയിൽ വച്ച് നടന്ന കോൺഡിനെന്റൽ കോൺഗ്രസിൽ ഈ പേര് അംഗീകരിച്ചതോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നായി മാറി. പിന്നീട് പല കാലങ്ങളിൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച 37 ഐക്യ നാടുകൾ കൂടി ചേർന്നതോടെ ഇന്ന് കാണുന്ന 50 സ്റ്റേറ്റസുകൾ കൂടി ചേർന്ന യുഎസ്എയായി മാറി.

    പക്ഷേ അമേരിക്ക ഉപ ഭൂഖണ്ഡത്തിൽ ആദ്യമായി എത്തിയ ക്രിസ്റ്റിഫർ കൊളംബസിനേയും ഇവർ മറന്നില്ല. 1800കളിൽ സ്പാനിഷ് ഭരണത്തിന്റെ കീഴിലായിരുന്ന കൊളംബിയ, വെനിസ്വേല, ഇക്വഡോർ, പനാമ എന്നിവരെല്ലാം ചേർന്ന് 1819-ൽ സ്പാനിഷുകാരെ തോൽപ്പിച്ച ആ വലിയ റിപ്പബ്ലിക്കിന് ദക്ഷിണ അമേരിക്കയിലെ ഏറ്റവും പ്രശസ്ത സ്വതന്ത്ര സമര സേനായിരുന്ന സിമോൺ ബൊലിവാർ കൊളംബസിനോടുള്ള ആദരസൂചകമായി ഗ്രാൻ കൊളംബിയ (Gran Colombia) എന്ന ഫെഡറേഷന് രൂപം നൽകുന്നു. എന്നാൽ ഇതിനുമുമ്പും പല സ്വാതന്ത്ര്യസേനാനികളും കൊളംബിയ എന്ന പേര് വിളിച്ചിരുന്നു.

    കൊളംബിയ, വെനിസ്വേല, ഇക്വഡോർ, പനാമ എന്നിവരുടെ അടങ്ങുന്ന ആ ഫെഡറേഷൻ 1831ൽ വിഭജിച്ചതോടെ കൊളംബിയ ആ പേരിൽ തന്നെ തുടരാൻ തീരുമാനിച്ചു.

    സൗത്ത് അമേരിക്കയിലെ മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്രസമരത്തിലും സിമോൺ ബൊലിവാർ നിർണായക പങ്കു വഹിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പേരിന്റെ ആദരസൂചകമായി ആ രാജ്യത്തിന് ബൊളീവിയ എന്നാ പേര് നൽകുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    american history malayalam Amerigo Vespucci malayalam HISTORY How did the name America come about How did the name America come about malayalam How did the name colombia come about september september 9 September History Malayalam story of the day this day history
    Latest News
    ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    09/09/2025
    ഗാസയ്ക്ക് കുവൈത്തിന്റെ തുടർസഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത്തെ വിമാനം
    09/09/2025
    ഗാസയിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടത് 2,444 പേർ
    09/09/2025
    ഭീകരവാദം: റിയാദിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കി
    09/09/2025
    സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ 15-ാം ഉപരാഷ്ട്രപതി; 452 വോട്ടുകളോടെ വിജയം, ഇൻഡ്യ സഖ്യത്തിൽ വോട്ടുചോർച്ച
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version