ജറുസലം – ഇന്ത്യയും ഇസ്രായിലും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ. ഇന്ന് ഇസ്രായിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ഇന്ത്യയിലെത്തും. ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കുന്ന ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനു നിലമൊരുക്കും.
ഈ വർഷം ഇന്ത്യ സന്ദർശിക്കുന്ന നാലാമത്തെ ഇസ്രായിൽ മന്ത്രിയാണ് സ്മോട്രിച്ച്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, മനോഹർ ലാൽ ഖട്ടർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാർ നേരത്തേ സന്ദർശനം നടത്തിയിരുന്നു. ബുധനാഴ്ചയോടെ ബെസലേൽ സ്മോട്രിച്ച് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group