നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന പച്ചക്കറി ഇനമായ ബീറ്റ്‌റൂട്ട് ഇപ്പോള്‍ ലോകത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. പല തരത്തിലുള്ള പ്രചാരണങ്ങള്‍ മൂലം വിദേശ രാജ്യങ്ങളില്‍ ബീറ്റ്‌റൂട്ടിന്റെ ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ടിന്നിലടച്ച ബീറ്റ് റൂട്ടിന് വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒരു ടിന്‍ ബീറ്റ്‌റൂട്ട് ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിഗ് കമ്പനിയായ ഇബേ വഴി 65 ഡോളറിലധികം വിലയ്ക്കാണ് വില്‍ക്കുന്നത്. ബീറ്റ്‌റൂട്ടിന്റെ വലിയ ഡിമാന്റിന്റെ കാരണമെന്താണെന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടക്കുകയാണ്.
ബീറ്റ്‌റൂട്ട് ശരിക്കും ഒരു വെജിറ്റബില്‍ വയാഗ്രയാണെന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. ആരോഗ്യപരമായ വിഷയങ്ങളെക്കുറിച്ച് യു കെ ടിവിയില്‍ പ്രഭാഷണങ്ങള്‍ നടത്തുന്ന ഡോ. മൈക്കള്‍ മോസ്‌ലിയാണ് ബീറ്റ്‌റൂട്ട് വെജിറ്റബിള്‍ വയാഗ്രയാണെന്ന് പറയുന്നത്. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ആളുകളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് മുതല്‍ ദൈനംദിന വ്യായാമം മെച്ചപ്പെടുത്തുന്നതിന് വരെ സഹയാകരമാണെന്ന് അദ്ദേഹം പറയുന്നു. റോമാക്കാര്‍ ബീറ്റ്‌റൂട്ടും അതിന്റെ ജ്യൂസും കാമപൂര്‍ത്തീകരണത്തിന് ഉത്തേജനം കിട്ടാനായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്.
എന്നാല്‍ ശാസ്ത്രം ൃപറയുന്നത് ഇങ്ങനെയാണ്. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഒരാളുടെ ലൈംഗിക ജീവിതം ഉത്തേജിപ്പിക്കുമെന്ന് പറയുന്നതിന് പരിമിതമായ തെളിവുകള്‍ മാത്രമേ ശാസ്ത്രം നല്‍കുന്നുള്ളൂ. എന്നാല്‍ തെളിവുകള്‍ ഇല്ല എന്നല്ല ഇതിന് അര്‍ത്ഥം. ബീറ്റിറൂട്ടിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം െൈലംഗിക ആരോഗ്യത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് പ്രധാനമായും കണക്കാക്കിയിട്ടില്ല.
നമ്മള്‍ ബീറ്റ്‌റൂട്ട് കഴിക്കുമ്പോള്‍, ബാക്ടീരിയയും എന്‍സൈമുകളും ഉള്‍പ്പെടുന്ന രാസപ്രവര്‍ത്തനങ്ങള്‍ ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിനെ നൈട്രൈറ്റിലേക്കും പിന്നീട് നൈട്രിക് ഓക്‌സൈഡിലേക്കും മാറ്റുന്നു. നൈട്രിക് ഓക്‌സൈഡ് രക്തക്കുഴലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
നൈട്രിക് ഓക്‌സൈഡ് പുരുഷന്മാരില്‍ ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും രക്തയോട്ടം നിയന്ത്രിക്കുന്നതില്‍ ടെസ്റ്റോസ്റ്റിറോണിനെ പിന്തുണയ്ക്കുന്നതായി കരുതപ്പെടുന്നു. ഇതാണ് ബീറ്റ്‌റൂട്ട് വെജിറ്റബില്‍ വയാഗ്രയാണെന്ന് പറയപ്പെടുന്നതിന്റെ കാരണം. ബീറ്റ്‌റൂട്ട് പ്രത്യേകിച്ച് വിറ്റാമിന്‍ ബി, സി, ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
രക്തയോട്ടം മെച്ചപ്പെടുത്താനുള്ള ബീറ്റ്‌റൂട്ടിന്റെ കഴിവ് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും രക്തചംക്രമണ സംവിധാനത്തിന് ഗുണം ചെയ്യും. ഇത് സൈദ്ധാന്തികമായി പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രവര്‍ത്തനത്തെ ഗുണപരമായി ബാധിച്ചേക്കാം. അതിനാല്‍, ബീറ്റ്റൂട്ടും ലൈംഗികതയ്ക്കുള്ള തയ്യാറെടുപ്പും തമ്മില്‍ മിതമായ ബന്ധമുണ്ടെന്ന് പറയുന്നത് ന്യായമാണ്, എന്നാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ ആകെ പരിവര്‍ത്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്.
ബീറ്റ്‌റൂട്ട് അത്‌ലറ്റിക് പ്രകടനം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ദീര്‍ഘദൂരം ഓടുകയോ നീന്തുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്നവരില്‍ ഇത് ചെറിയ നേട്ടങ്ങള്‍ കാണിക്കുന്നുണ്ട്. ബീറ്റ്റൂട്ട് ജ്യൂസും ബീറ്റ്റൂട്ട് അടിസ്ഥാനമാക്കിയുള്ള സപ്ലിമെന്റുകളും പോലെയുള്ള ഭക്ഷണത്തിന്റെ വിവിധ രൂപങ്ങളില്‍ ഈ പഠനങ്ങള്‍ പരിശോധിച്ചു.
ബീറ്റ്റൂട്ട് മുഴുവനായും ജ്യൂസിലും സപ്ലിമെന്റ് രൂപത്തിലും കഴിക്കുന്നതിന്റെ ഗുണഫലങ്ങളെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ഭക്ഷണത്തില്‍ കൂടുതല്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താന്‍ മറ്റ് നിരവധി മാര്‍ഗങ്ങളുണ്ട്. . വേവിച്ചോ , ബീറ്റ്‌റൂട്ട് ജ്യൂസുണ്ടാക്കിയോ അല്ലെങ്കില്‍ അരച്ച് സലാഡുകളിലും മറ്റും ചേര്‍ത്തോ ഒക്കെ ബീറ്റ്‌റൂട്ട് കഴിക്കാവുന്നതാണ്.