തിരുവനന്തപുരം– ഓണം ആഘോഷ സീസണിൽ മിൽമ സർവകാല വിൽപ്പന റെക്കോർഡ് സ്ഥാപിച്ചു. പാലിന്റെയും തൈരിന്റെയും വിൽപ്പനയിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഉത്രാട ദിനത്തിൽ 38,03,388 ലിറ്റർ പാലും 3,97,672 കിലോ തൈരും മിൽമ വിറ്റു.
കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 37,00,209 ലിറ്റർ പാലും 3,91,923 കിലോ തൈരുമായിരുന്നു വിൽപ്പന. ഈ വർഷത്തെ വർധന മിൽമയുടെ ജനപ്രിയതയും ഉൽപ്പന്നങ്ങളോടുള്ള വർദ്ധിച്ച ഡിമാൻഡും വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group