തിരുവനന്തപുരം – കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ഇത് വലിയ ആശ്വാസമായിരിക്കുകയാണ്. വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുന്‍കൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുകയും ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയാകുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള പണം നല്‍കണമെന്നും വായ്പാ പരിധി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദിവസങ്ങളോളം നീണ്ട വാദങ്ങള്‍ക്ക് ശേഷം ഈ ഹര്‍ജി ഭരണഘാടനാ ബെഞ്ചിന്റെ പരിഗണനക്കായി മാറ്റിയിരിക്കുകയാണ്. അതിനിടയിലാണ് 3000 കോടി രൂപ കടമെടുക്കാനായി കേന്ദ്രം മുന്‍കൂര്‍ അനുമതി നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group