Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 3
    Breaking:
    • ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ച് ചൈനീസ് പ്രതിനിധി സംഘം
    • ബഹിരാകാശ മേഖലയിൽ സൗദി-ഇന്ത്യ സഹകരണത്തിന് ധാരണാപത്രം
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയം
    • സൗദിയിൽ ഭീകരാക്രണ കേസുകളിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
    • സൗദിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ലൈംഗികാഭിരുചിക്കനുസരിച്ച് കൂടെ കിടക്കാന്‍ ആളെ ക്ഷണിക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്ന് അധ്യാപിക മല്ലികാ എംജി; മതേതര രാജ്യം തിരിച്ചുപിടിക്കാന്‍ രാഹുല്‍ഗാന്ധി ശ്രമിക്കുമ്പോള്‍ സ്വകാര്യബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് അസഭ്യം

    മറ്റൊരാളുമായുള്ള രഹസ്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട് ഒരാളെ മാത്രം തെറ്റുകാരാനാക്കുന്നത് ഭരണഘടനാ അനുസൃതമാണോ എന്നും സര്‍വ്വകലാശാല അധ്യാപികയുടെ സന്ദേഹം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/09/2025 Kerala Polititcs Social Media 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മല്ലികാ എംജി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- ഒരാള്‍ തന്റെ ലൈംഗിക അഭിരുചിക്കനുസരിച്ച് കൂടെ കിടക്കാന്‍ ആളുകളെ ക്ഷണിക്കുന്നത് തെറ്റാണെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നുണ്ടോ എന്നും മറ്റൊരാളുമായുള്ള രഹസ്യസംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ട് ഒരാളെ മാത്രം തെറ്റുകാരാനാക്കുന്നത് ഭരണഘടനാ അനുസൃതമാണോ എന്നും സര്‍വ്വകലാശാശാല അധ്യാപികയുടെ സന്ദേഹം. തിരൂര്‍ മലയാളം സര്‍വ്വകലാശാല അധ്യാപികയായ മല്ലിക എംജിയാണ് ഫെയ്‌സ്ബുക്കിലൂടെ ചോദ്യമുന്നയിച്ചിരിക്കുന്നത്.

    ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് ബഹുദൂരം സഞ്ചരിച്ച് അതിനെ തിരിച്ചുപിടിക്കാന്‍ രാഹുല്‍ എന്ന മനുഷ്യന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവിടെ കേരളത്തില്‍ രാഹുല്‍ എന്ന മറ്റൊരു യുവാവിന്റെ സ്വകാര്യബന്ധങ്ങളല്‍ ചികഞ്ഞിട്ട് ചര്‍ച്ച ചെയ്യുകയാണ് കേരളമെന്നും മല്ലിക ആശ്ചര്യപ്പെടുന്നു.
    സെക്‌സ് ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ ചിലപ്പോള്‍ ഗര്‍ഭിണിയാവുമെന്നും അതിനുള്ള സാധ്യത ഉണ്ടെന്നും അതിനു മുന്‍പ് ശ്രദ്ധിക്കേണ്ടതാണെന്നും അവര്‍ പറയുന്നു. കുട്ടിയെ ഉണ്ടാക്കാന്‍ അല്ലാതെയാണ് സെക്‌സ് ചെയ്യുന്നത് എങ്കില്‍ കുട്ടി ആയാല്‍ അതിനെ അബോര്‍ട്ട് ചെയ്യാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അത് വിവാഹത്തിലാണെങ്കിലും അല്ലെങ്കിലും.
    കുട്ടിയുടെ അമ്മക്ക് സ്വയം തീരുമാനിക്കാമെങ്കിലും പുരുഷന് അവന്റെ ആശങ്ക പങ്കുവക്കാന്‍ കഴിയില്ല എന്ന് ആര്‍ക്ക് പറയാന്‍ പറ്റും? സെക്‌സില്‍ ഏര്‍പ്പെടാന്‍ ധൈര്യം ഉള്ള ഒരു സ്ത്രീക്ക് അത് മാനേജ് ചെയ്യാനും കഴിയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വകാര്യ സംഭാഷണം റെക്കോഡ് ചെയ്യാനും ഒറ്റക്ക് പ്രസവിച്ച് വളര്‍ത്താനും കഴിവുള്ള സ്ത്രീയെ അങ്ങനെ ഇര വല്‍കരിക്കണ്ട. പിന്നെ സെക്‌സ് പുരുഷന്‍ മാത്രം സുഖമനുഭവിക്കുന്ന ഒന്നാണ് എന്നും സ്ത്രീ ഒരു ഉപഭോഗ വസ്തുവാണ് എന്നതൊക്കെ പഴയ കാലത്ത്. ഇന്ന് സ്ത്രീകളും അതൊക്കെ സന്തോഷപൂര്‍വ്വം ആസ്വദിക്കുന്നുണ്ടെന്നും മല്ലികാ എംജി വിശദീകരിക്കുന്നു.

    മല്ലികയുടെ ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ്ണരൂപം:

    ”ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യം എന്ന നിലയില്‍ നിന്ന് ഒരു ഏകാധിപത്യത്തിലേക്ക് ബഹുദൂരം സഞ്ചരിച്ച് അതിനെ തിരിച്ചു പിടിക്കാന്‍ വേണ്ടി ഒരു രാഹുല്‍ എന്ന മനുഷ്യന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇവിടെ ഈ കേരളത്തില്‍ രാഹുല്‍ എന്ന മറ്റൊരു യുവാവിന്റെ സ്വകാര്യ ബന്ധങ്ങള്‍ ചികഞ്ഞിട്ട് ചര്‍ച്ച ചെയ്യുകയാണ് കേരളം. എന്ത് അസഭ്യമാണ് ഇതെന്ന് ചോദിക്കാതെ വയ്യ. ഒരാള്‍ അയാളുടെ ലൈംഗികാഭിരുചിക്കനുസൃതമായി തന്റെ കൂടെ കിടക്കാന്‍ ആളുകളെ ക്ഷണിക്കുന്നത് തെറ്റാണ് എന്ന് ഇന്ത്യന്‍ ഭരണ ഘടന പറയുന്നുണ്ടോ? മറ്റൊരാളുമായുള രഹസ്യ സംഭാഷണം റെകോഡ് ചെയ്ത് പുറത്തുവിട്ട് ഒരാളെ മാത്രം തെറ്റുകാരാക്കുന്നത് ഭരണ ഘടനാനുസൃതമാണോ? 1995 ല്‍ ഞാര്‍ സി.ഡി എസില്‍ പഠിക്കുമ്പോള്‍ ഉഗാണ്ടക്കാരനായ ഒരു ഇബ്രാഹിമ എന്നോട് കൂടെ കിടക്കാനും സെക്‌സ് ചെയ്യാനും താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എനിക്ക് താല്പര്യമുണ്ടായിരുനില്ല അതുകൊണ്ട് ഇല്ല എന്ന് പറഞ്ഞു. അതിനു ശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. സെക്‌സ് ചെയ്യാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ ചിലപ്പോള്‍ ഗര്‍ഭിണിയാവും. അതിനുള്ള സാധ്യത ഉണ്ട്. അത് അതിനു മുന്‍പ് ശ്രദ്ധിക്കേണ്ടതാണ്. കുട്ടിയെ ഉണ്ടാക്കാന്‍ അല്ലാതെയാണ് സെക്‌സ് ചെയ്യുന്നത് എങ്കില്‍ കുട്ടി ആയാല്‍ അതിനെ അബോര്‍ട്ട് ചെയ്യാന്‍ നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അത് വിവാഹത്തിലാണെങ്കിലും അല്ലെങ്കിലും. കുട്ടിയുടെ അമ്മക്ക് സ്വയം തീരുമാനിക്കാമെങ്കിലും പുരുഷന് അവന്റെ ആശങ്ക പങ്കുവക്കാന്‍ കഴിയില്ല എന്ന് ആര്‍ക്ക് പറയാന്‍ പറ്റും? നിയമപരമായി ആരെയെങ്കിലും നിര്‍ബന്ധിച്ച് സെക്‌സ് ചെയ്തിട്ടുണ്ടെന്റില്‍ അവര്‍ തെളിവ് വച്ച് കേസിനു പോകണം. പിന്നെ കോഴിത്തരം ഇവിടെ ആരാ അങ്ങനെ അല്ലാതെ ഉള്ളത്? ഞാന്‍ രണ്ടു വട്ടം അബോര്‍ട്ട് ചെയ്ത ആളാണ്. അത് എനിക്ക് താല്പര്യമുണ്ടായി ഗര്‍ഭിണി ആയതല്ല അബോര്‍ട്ടും ആക്കിയല്ല. ഭര്‍ത്താവിന്റെ ലൈംഗിക തൃപ്തിക്ക് വഴങ്ങി തന്നെ അബോര്‍ട്ട് ആക്കേണ്ടി വന്നതാണ്. അതും അടുത്തടുത്ത മാസങ്ങളില്‍.
    സെക്‌സില്‍ ഏര്‍പ്പെടാന്‍ ധൈര്യം ഉള്ള ഒരു സ്ത്രീക്ക് അത് മാനേജ് ചെയ്യാനും കഴിയും. സ്വകാര്യ സംഭാഷണം റെക്കോഡ് ചെയ്യാനും ഒറ്റക്ക് പ്രസവിച്ച് വളര്‍ത്താനും കഴിവുള്ള സ്ത്രീയെ അങ്ങനെ ഇര വല്‍കരിക്കണ്ട. പിന്നെ സെക്‌സ് പുരുഷന്‍ മാത്രം സുഖമനുഭവിക്കുന്ന ഒന്നാണ് എന്നും സ്ത്രീ ഒരു ഉപഭോഗ വസ്തുവാണ് എന്നതൊക്കെ പഴയ കാലത്ത്. ഇന്ന് സ്ത്രീകളും അതൊക്കെ സന്തോഷപൂര്‍വ്വം ആസ്വദിക്കുന്നുണ്ട്. എല്ലാ സ്ത്രീകളും എല്ലാ കാലവും ഇരകളല്ല… പുരുഷന്‍ വേട്ടക്കാരനും. എനിക്ക് താല്പര്യം തോന്നുന്ന ആളിന്റെ കൂടെ സെക്‌സ് ചെയ്യാന്‍ അനുവാദം ചോദിക്കല്‍ തെറ്റാണ് എന്ന് എനിക്ക് തോനുന്നില്ല. വേണ്ടെങ്കില്‍ വേണ്ടന്ന് പറയുക. വേണമെങ്കില്‍ വേണമെന്ന് പറയുക. പരസ്പരം മാന്യത പുലര്‍ത്തുക. ഇത് ആരെയും വെളുപ്പിക്കാനല്ല. ഇത്രമാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഇക്കാര്യം എന്ന് സൂചിപ്പിക്കാന്‍ മാത്രം.”

    https://www.facebook.com/share/16sgwg3DeS/

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Facebook MALLIKA MG Rahul Gandhi Rahul Mankootam relation Sex
    Latest News
    ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ച് ചൈനീസ് പ്രതിനിധി സംഘം
    03/09/2025
    ബഹിരാകാശ മേഖലയിൽ സൗദി-ഇന്ത്യ സഹകരണത്തിന് ധാരണാപത്രം
    02/09/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയം
    02/09/2025
    സൗദിയിൽ ഭീകരാക്രണ കേസുകളിലെ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
    02/09/2025
    സൗദിയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യുന്ന പദ്ധതിക്ക് തുടക്കം
    02/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version