കോഴിക്കോട് – സാങ്കേതിക തകരാർ മൂലം കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു വിമാനം വൈകി. മറ്റ് രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് സാങ്കേതിക തകരാറു മൂലം വൈകിയത്. ഈ വിമാനത്തിലെ യാത്രക്കാരെ രാത്രി 11.10ന് കൊണ്ടുപോകുന്നതിനായുള്ള നടപടികൾ പൂർത്തിയാക്കി.
ഒരു വിമാനം വൈകിയതാണ് മറ്റ് 2 സർവീസുകളും റദ്ദാക്കാൻ കാരണം. വൈകിട്ട് 5.40ന് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 11.45ന് മസ്കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഈ രണ്ട് വിമാനങ്ങളിലെയും യാത്രക്കാരെ മുൻകൂട്ടി വിവരമറിയിച്ചതായി അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group