ജിദ്ദ – ഗാസ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരനും അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തു. അമേരിക്കന്‍ വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘര്‍ഷം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങളും ഗാസയിലെയും സുഡാനിലെയും പുതിയ സംഭവവികാസങ്ങളും ഗാസയില്‍ കൂടുതല്‍ റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കേണ്ടതിന്റെ പ്രധാന്യവും ഇരുവരും വിശകലനം ചെയ്തു. സൗദി വിദേശ മന്ത്രി അള്‍ജീരിയന്‍ വിദേശ, പ്രവാസികാര്യ മന്ത്രി അഹ്മദ് അത്താഫുമായി ഫോണില്‍ ബന്ധപ്പെട്ടും ഗാസയിലെ പുതിയ സംഭവവികാസങ്ങള്‍ അടക്കം മേഖലാ പ്രശ്നങ്ങളും ഇക്കാര്യങ്ങളില്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ച ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group