വോട്ട് ചോരി വിവാദത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനേയും എല്ലാം കുരുക്കിൽ ആക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
2019 തെരഞ്ഞെടുപ്പിന് മുമ്പ് പത്തു കടലാസ് പാർട്ടികൾക്കാണ് ഗുജറാത്തിൽ തുടക്കം കുറിച്ചിരുന്നത്. ഈ പാർട്ടികൾക്ക് 2019നും 2024നും ഇടയിൽ സംഭാവനയായി ലഭിച്ചത് ഒന്ന് രണ്ടും കോടികൾ അല്ല 4300 കോടിയാണ്. ഇത്തരം ചോദ്യങ്ങൾ രാഹുൽ ഗാന്ധി ഉന്നയിക്കുമ്പോൾ ഉത്തരമില്ലാതെ വലയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാറുകളും .
ഈ അഞ്ചുവർഷത്തിനിടയിൽ വെറും 42 സ്ഥാനാർത്ഥികൾ മാത്രമാണ് ഇവർക്കുവേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ രണ്ടുതവണ ലോക്സഭ തിരഞ്ഞെടുപ്പ് ഒരുതവണ നിയമസഭ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നതും ഒരു
ശ്രദ്ധേയമാണ്. ഈ സമയത്തിനിടക്കാണ് ഇത്രയും തുക അവർക്ക് സംഭാവനയായി ലഭിച്ചത്. ഇവർ തെരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 3500 കോടി രൂപ തിരഞ്ഞെടുപ്പിനു വേണ്ടി ചെലവാക്കി എന്നു പറയുന്നു. എന്നാൽ ഓർക്കേണ്ട കാര്യം ഈ അഞ്ചു വർഷത്തിനിടയിൽ ഇവർക്ക് ആകെ ലഭിച്ചത് 54000ത്തിലധികം വോട്ടുകൾ മാത്രമാണ്.
കണക്കുകൾ പരിശോധിച്ചാൽ വെറും 37 ലക്ഷം മാത്രമാണ് തെരഞ്ഞെടുപ്പിന് വേണ്ടി ഇവർ ചെലവഴിച്ചത്.
ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത് പ്രകാരം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നും നേതാവ് ആരാണെന്ന് അറിയാത്ത ഈ കടലാസ് പാർട്ടികൾക്ക് സംഭാവന ലഭിച്ചു എന്നത് അതിശയകരമായ കാര്യമാണ്.
കണക്കുകൾ പ്രകാരം ചില പാർട്ടികൾക്ക് ലഭിച്ച സംഭാവനയും അവർ തിരഞ്ഞെടുപ്പിൽ ചെലവഴിച്ച തുകയും താഴെ കൊടുക്കുന്നു
1) ഭാരതീയ ജൻ പരിഷത്ത് – 249 കോടി – 14.05 ലക്ഷം
2)ലോക്സാഹി സട്ട പാർട്ടി – 1031 കോടി – 2.27 ലക്ഷം
3) ഭാരതീയ നാഷണൽ ജനതാദൾ – 962 കോടി – 2.83 ലക്ഷം
4) സ്വതന്ത്ര അഭിവ്യക്തി പാർട്ടി – 663 കോടി – 12.18 ലക്ഷം
5) ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി – 608 കോടി – 1.16 ലക്ഷം
6) സത്യാവാദി രക്ഷക് പാർട്ടി – 416 കോടി – 1.41 ലക്ഷം
ഇതെല്ലാം കാണുമ്പോൾ നമ്മളെ പോലെയുള്ള ഓരോ പൗരനും ഉയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്
ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ 10 കടലാസ് പാർട്ടികൾക്ക് 4300 കോടി സംഭാവന നൽകിയത് ആര്?
ഇത് ഇവർക്ക് തന്നെയാണോ ലഭിച്ചത്?
തെരഞ്ഞെടുപ്പിന് വേണ്ടി 3500 കോടി
ഇവർ ചെലവാക്കിയിട്ടില്ല എന്ന് വ്യക്തമായ റിപ്പോർട്ട് ഉണ്ട്, എങ്കിൽ അത് ചെലവാക്കിയത് ആരാണ്?
കടലാസ് പാർട്ടികൾ ഇനി ഒരു മറ മാത്രമാണോ?
ഒരു മാധ്യമം ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത പ്രകാരം ബീഹാറിലെ വോട്ട് അധികാർ യാത്രയിൽ രാഹുൽ ഗാന്ധിയും ഈ ചോദ്യം ഉയർത്തി.
ഇനിയും അന്വേഷണം നടത്താൻ നിങ്ങൾക്ക് സത്യവാങ്മൂലം വേണോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം.
ഇനി ഈ ചോദ്യങ്ങൾക്കെല്ലാം എന്നാണ് ഇവർ ഉത്തരം നൽകുക