ന്യൂഡൽഹി– പ്രഗൽഭ പാർലമെന്റേറിയനും പ്രഭാഷകനും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡണ്ടുമായിരുന്ന ഗുലാം മഹ്‌മൂദ് ബനാത്ത് വാല സാഹിബ് ഉറുദുവിൽ രചിച്ച ‘മുസ്ലിം ലീഗ് ആസാദി കെ ബാത്’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. മുസ്ലിം ലീഗ് ദേശീയ മന്ദിരം ഖാഇദെമില്ലത്ത് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രഫ. കെ.എം ഖാദർ മൊയ്തീൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ഖത്തർ തിരൂർ മണ്ഡലം കെ.എംസി.സി യുടെ സഹകരണത്തോടെ ഗ്രെയ്‌സ് ബുക്‌സ് ആണ് പ്രസാധകർ. ഗ്രെയ്‌സ് ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫ് തങ്ങൾ, ഖത്തർ കെ.എംസി.സി തിരൂർ മണ്ഡലം പ്രസിഡണ്ട് ഹമദ് മൂസ, സൗദി കെ.എംസി.സി നേതാവ് ഉസ്മാനലി പാലത്തിങ്ങൽ എന്നിവർസംബന്ധിച്ചു.