തിരൂർ- മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ചു പേരാണ് കുടുങ്ങിയിരിക്കുന്നത്. ഏകദേശം രാവിലെ പത്തു മണിയോടെയാണ് സംഭവം. ഫയർ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ടാം നിലയിലെത്തിയ ലിഫ്റ്റ് തുറക്കാതായതോടെ പരിഭ്രാന്തരായ യാത്രക്കാർ ഉദ്യോഗസ്ഥരെ വിവരം ഫോണിലൂടെ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group