മനാമ– ബഹ്‌റൈനിൽ ചികിത്സക്കെത്തിയ ബ്രിട്ടീഷുകാരി പാം ഹുക്ക് ലാഭിച്ചത് 8800 ബഹ്‌റൈൻ ദിർഹം(ഏകദേശം 20.38 ലക്ഷം ഇന്ത്യൻ രൂപ). 81വയസ്സുകാരിയായ പാം ഹുക് റിട്ടയർമെന്റ് ജീവിതം സ്‌പെയിനിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പ്രോലാപ്‌സ് അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടിലായത്. സ്‌പെയിനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി വൻ തുക ചിലവഴിക്കേണ്ട സാഹചര്യത്തിൽ ബഹ്‌റൈനിലെ സുഹൃത്ത് നദീർ ഷഹീന്റെ നിർദേശപ്രകാരമാണ് കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
തിങ്കളാഴ്ച ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി ഡോക്ടർമാരും ജീവനക്കാരും അതിശയകരമായ പിന്തുണയാണ് തനിക്ക് നൽകിയതെന്ന് പാം ഹുക്ക് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 10 മാസത്തോളമായി അസുഖം കാരണം കഷ്ടപ്പെട്ടത്. നാദിർഷ സ്‌പെയിനിൽ വന്നപ്പോൾ തന്റെ അസുഖം നേരിട്ട് കണ്ടതിനു ശേഷമാണ് ബഹ്‌റൈനിൽ ചികിത്സിക്കുന്നതിനെ കുറിച്ച് നിർദേശിച്ചത്. ആ തീരുമാനത്തിൽ താൻ സന്തോഷവതിയാണെന്നും കുറഞ്ഞ ചിലവിൽ നല്ല ചികിത്സക്കായി ബഹ്‌റൈനിനെ നിർദേശിക്കുന്നെന്നും പാം ഹുക് പറഞ്ഞു. രാജ്യത്തെ ആരോഗ്യ ടൂറിസം സാധ്യതയെയും അവർ ചൂണ്ടിക്കാട്ടി.