ദവാദ്മി– ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് ആയിരുന്ന പി കൃഷ്ണപിള്ള അനുസ്മരണ യോഗം കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ വെച്ച് ചേർന്നു.
രക്ഷാധികാരി കമ്മിറ്റി അംഗം ബിനുവിന്റെ അധൃക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയിൽ മുഖൃ പ്രഭാഷണം നടത്തി. നിലവിലുള്ള ഇന്തൃൻ രാഷ്ട്രീയ സാഹചര്യവും പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച നിയമ ഭേദഗതി പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാൻ വേണ്ടി ഉള്ളതാണെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് രക്ഷാധികാരി കമ്മിറ്റി അംഗം രാജേഷ്,റഫി, നാസർ തുടങ്ങിയവർ പി. കൃഷ്ണപിള്ളയെ അനുസ്മരിച്ചു സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി മോഹനൻ സ്വാഗതവും യുണിറ്റ് എക്സിക്യൂട്ടീവ് അംഗമായ ലിനിഷ് അനുസ്മരണ കുറിപ്പും അവതരിപ്പിച്ചൂ യുണിറ്റ് എക്സിക്യൂട്ടീവ് അംഗമായ ഗിരീഷ് യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞൂ. അംഗങ്ങളായ നിരവധി പേർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.