മുംബൈ – കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് കബളിപ്പിച്ച് അഭിഭാഷകയെ വീഡിയോ കോളില്‍ നഗ്നയാക്കി പണം തട്ടിയതായി പരാതി. തന്നെ ഒരു സംഘം വീഡിയോ കോളില്‍ നഗ്നയാക്കിയെന്നും 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് അഭിഭാഷക നല്കിയ പരാതിയില്‍ പറയുന്നത്.
മുംബൈയിലെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ഏപ്രില്‍ 5 ന് ഒരു സംഘം അഭിഭാഷകയെ വിളിക്കുന്നത്. തന്റെ പേരില്‍ സിംഗപ്പൂരില്‍ നിന്ന് അയച്ച മയക്കുമരുന്ന് പാക്കേജ് ഉണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ വീഡിയോ കോളില്‍ ‘നാര്‍ക്കോട്ടിക്’ ടെസ്റ്റിനായി തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിന് വേണ്ടിയെന്ന പേരില്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കില്‍ ഓണ്‍ലൈനില്‍ വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് തട്ടിപ്പുകാര്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. പരിഭ്രാന്തയായ യുവതി പറഞ്ഞ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ഏപ്രില്‍ ഏഴിനാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.