മഹീന്ദ്ര പുറത്തിറക്കിയ BE 6 പുത്തൻ ബാറ്റ്മാൻ എഡിഷന്റെ ഉൽപ്പാദനം ഇന്ത്യയിൽ വർധിപ്പിക്കാൻ തീരുമാനം. 999 യൂണിറ്റായി ഉൽപ്പാദനം വർധിപ്പിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. വാഹനം നിരത്തിൽ ഇറങ്ങിയതിനു പിന്നാലെ വൻ ആരാധകരാണ് BE 6 ബാറ്റ്മാൻ എഡിഷനുള്ളത്. ഇതോടെയാണ് ഉൽപ്പാദനം വർധിപ്പിക്കാൻ മഹീന്ദ്ര തീരുമാനിച്ചത്. വാഹനം ഇന്ത്യയിൽ 300 യൂണിറ്റുകൾ മാത്രമായിരിക്കും ലഭ്യമാവുക എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വാഹനപ്രേമികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനമായത്. ക്രിസ്റ്റഫർ നോളന്റെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഇലക്ട്രിക് എസ്‌യുവിയുടെ നിർമ്മാണം. 27.79 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലക്കാണ് ഇത് വിപണിയിൽ എത്തുന്നത്.
BE 6 ബാറ്റ്മാൻ എഡിഷന്റെ ബുക്കിംഗ് പ്രക്രിയ
BE 6 ബാറ്റ്മാൻ എഡിഷന്റെ ബുക്കിംഗ് ഓഗസ്റ്റ് 23 നാണ് ആരംഭിക്കുക. എന്നാൽ, അന്താരാഷ്ട്ര ബാറ്റ്മാൻ ഡേ ആയ സെപ്റ്റംബർ 20 നാണ് ഡെലിവറികൾ തുടങ്ങുക.
വാഹനം https://www.mahindraelectricsuv.com/esuv/be-6/batman-edition.html എന്ന ലിങ്ക് വഴി പ്രീ ബുക്ക് ചെയ്യാവുന്നതാണ്. തുടർന്ന് ‘ആഡ് യുവർ പ്രീഫറെൻസ്’ ൽ ക്ലിക്ക് ചെയ്യുക. പിന്നീട് ഉപഭോക്താക്കൾക്ക് ഒ.ടി.പി വഴി അവരുടെ ഫോൺ നമ്പർ ഉറപ്പു വരുത്താൻ സാധിക്കും. തുടർന്ന് കെവൈസി പ്രക്രിയ പൂർത്തിയാക്കാനും കഴിയും.
ഓഗസ്റ്റ് 23 ന് 21,000 രൂപ നൽകി ഉപഭോക്താക്കൾക്ക് അവരുടെ വാഹനം ബുക്ക് ചെയ്യാം. ഒ.ടി.പി വഴിയും കെവൈസി പൂർത്തിയാക്കിയ ശേഷവും ബുക്കിംഗ് സ്ഥിരീകരിക്കാം. മുമ്പ് ഇത് പൂർത്തിയാക്കിയവർക്ക് നേരിട്ട് ബുക്ക് ചെയ്യാനും സാധിക്കും.
ബുക്കിംഗിനും അലോക്കേഷനും ശേഷം, ഉപഭോക്താക്കൾക്ക് അവരുടെ BE 6 ബാറ്റ്മാൻ എഡിഷന് അവർക്ക് ഇഷ്ടപ്പെട്ട “ബാഡ്ജ് നമ്പർ” (001 മുതൽ 999 വരെ) തിരഞ്ഞെടുക്കാൻ സാധിക്കും. ഉപഭോക്താക്കളുടെ താല്പര്യം അനുസരിച്ച് തന്നെ അവർക്ക് ബാഡ്ജ് നമ്പർ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ മഹീന്ദ്ര ബാഡ്ജിലെ നമ്പർ എക്സ്ക്ലൂസീവല്ലാതെയാണ് വെക്കുന്നത്.