മനാമ– അഞ്ചു വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട രണ്ടു ആന്ധ്രാ സ്വദേശിനികളുടെ മൃതദേഹം കുടുംബം സ്വീകരിക്കാത്തതിന് തുടർന്ന് ബഹ്‌റൈനിൽ തന്നെ സംസ്കരിച്ചു.
2020ൽ ബഹ്റൈനിൽ ഒരു വാഹന അപകടത്തിൽ കൊല്ലപ്പെട്ട സത്യവതി കൊരഡ (29) ,
ഹൃദയാഘാതം മൂലം മരിച്ച പൈതമ്മ പല്ലവക്കട (48) എന്നിവരുടെ മൃതദേഹമാണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കുടുംബങ്ങൾ മുന്നോട്ട് വരാത്തതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ബഹ്‌റൈനിലെ ഒരു മോർച്ചറിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. തുടർന്ന് ബഹ്റൈൻ അധികൃതരും ഇന്ത്യൻ എംബസിയും കുടുംബവുമായി സംസാരിക്കുകയും ബഹ്‌റൈനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബുധനാഴ്ച ഇരുവരെയും ബഹ്റൈനിലെ ഹിന്ദു ശ്മശാനത്തിൽ സംസ്‌കരിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തകനായ ഡി.വി. ശിവകുമാർ ചടങ്ങുകൾ നടത്തി.
ബഹ്റൈൻ അധികൃതർക്കും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്കും ശിവകുമാർ നന്ദിയും രേഖപ്പെടുത്തി..