ജിസാന്‍ – നൂറു കണക്കിന് വര്‍ഷങ്ങളായി ജിസാന്‍ പ്രവിശ്യയിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ആഘോഷ വേളകളിലെ സന്തോഷത്തിന്റെ പ്രകടനമാണ് മൈലാഞ്ചി ഡിസൈനുകള്‍. പെരുന്നാളുകള്‍ അടക്കം എല്ലാ സന്തോഷ വേളകളിലും വ്യത്യസ്ത പ്രായത്തിലുള്ള ജിസാന്‍ വനിതകള്‍ വൈവിധ്യമാര്‍ന്നതും മനോഹരവുമായ ഡിസൈനുകളില്‍ കൈകളില്‍ മൈലാഞ്ചിയിടുന്നു. റോസാപ്പൂക്കള്‍, ഒമാനി, മയില്‍, ആകാശനീല അടക്കമുള്ള ഡിസൈനുകളാണ് ജിസാന്‍ വനിതകള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരം.
ഓരോരുത്തരും തങ്ങളുടെ പ്രായത്തിന് അനുയോജ്യമായ ഡിസൈനുകളിലാണ് മൈലാഞ്ചിയിടുന്നത്. ഇളംപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ സാധാരണയില്‍ ഈദ് ദിനത്തില്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്ന നേരിയ ഡിസൈനുകളോ പ്രിന്റുകളോ ഉപയോഗിച്ചുള്ള മൈലാഞ്ചി ഡിസൈനുകളാണ് അവലംബിക്കാറ്. യുവതികളും മുതിര്‍ന്ന സ്ത്രീകളും കൈകാലുകള്‍, പാദങ്ങള്‍, കൈത്തണ്ടകള്‍ എന്നിവ സൃഷ്ടിപരവും കലാപരവുമായ ഡിസൈനുകളോടെ മൈലാഞ്ചിയിടുകയും ചായംപൂശുകയും അലങ്കരിക്കുകയും ചെയ്യുന്നു. കറുത്ത മൈലാഞ്ചിയും മൈലാഞ്ചി ചെടിയില്‍ നിന്ന് നേരിട്ട് ഇലകള്‍ ശേഖരിച്ച് ഉണക്കി പൊടിച്ചോ ഇലകള്‍ അരച്ചോ തയാറാക്കുന്ന മൈലാഞ്ചിയുമായി രണ്ടിനം മൈലാഞ്ചികളാണ് ജിസാന്‍ വനിതകള്‍ ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group