ബിജാപൂർ– ഛത്തീസ്ഗഡിലെ ബിജാപൂരിൽ നക്സലുകൾ സ്ഥാപിച്ച മാരകമായ ബോംബ് (ഐ ഇ ഡി) പൊട്ടിത്തെറിച്ചു സൈനികന് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ദ്രാവതി ദേശീയോദ്യാന മേഖലയിൽ സ്ഥാപിച്ച ഐ ഇ ഡി സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ് ദിനേശ് നാഗ് എന്ന ഡി ആർ ജി സൈനികൻ കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് പോലീസ് യൂണിറ്റായ ഡി ആർ ജി സംഘം ആരംഭിച്ച നക്സൽ വിരുദ്ധ ഓപ്പറേഷനിടെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഓപ്പറേഷന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group