വേങ്ങര– വേങ്ങര ടൗണിലെ മേൽപ്പാല നിർമ്മാണം വേഗത്തിലാക്കണമെന്ന് ഐ.എൻ.എൽ. വേങ്ങര ടൗണിലെ നിത്യകാഴ്ചയായ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ട മേൽപ്പാല നിർമ്മാണത്തിനുള്ള നടപടികളാണ് ത്വരിതപ്പെടുത്താൻ ഐ.എൻ.എൽ നിർദേശിച്ചത്. വേങ്ങര മണ്ഡലം കൗൺസിൽ ചേർന്ന യോഗം സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു.
പരിപാടിയിൽ പി.കെ അബൂ സാദിഖ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്: ടി.എ സമദ് ഉൽഘാടനം ചെയ്തു. എൻ.പി ഷംസുദ്ധീൻ, ശംഷാദ് മറ്റത്തൂര്, ടി.എ ഗഫൂർ, റഫീഖ് കൊളക്കാട്ടിൽ,എ.പി ബീരാൻകുട്ടി എന്നിവർ സംസാരിച്ചു.
പുതിയ മണ്ഡലം ഭാരവാഹികളായി തയ്യിൽ ഹംസ പ്രസിഡന്റ്, പി.കെ അബൂ സാദിഖ് മൗലവി,സമദ് മാട്ടറ, കരീം പങ്ങിണിക്കാടൻ,ലത്തീഫ്കൈപ്രം. വൈ:പ്രസിഡന്റ് അലി ഹസ്സൻ മാട്ടറ ജന: സെക്രട്ടറി കെ.പി.എം അശ്റഫ്, സി.കെ മൊയ്തീൻക്കുട്ടി, ഹബീബ് കുറ്റൂര്, കെ.അലവി ജോ: സെക്രട്ടറി
പുള്ളാട്ട് ആലിബാപ്പു ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി സി.പി അബ്ദുൽ വഹാബ് നേത്യത്വം നൽകി. തയ്യിൽ ഹംസ സ്വാഗതവും,അലി ഹസ്സൻ മാട്ടറ നന്ദിയും പറഞ്ഞു