അബൂദാബി – യുഎഇയിൽ പ്രീമിയം പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി സ്‌പോട്ടിഫൈ. ഇതോടെ സ്‌പോട്ടിഫൈയുടെ പ്രീമിയം സേവനത്തിനായി ഉപയോക്താക്കൾ ഇനി മുൻപത്തേക്കാൾ കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. സെപ്റ്റംബറോടെയാണ് പുതിയ മാറ്റങ്ങൾ നിലവിൽ വരികയെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. നിരക്കുകൾ വർധിപ്പിക്കുന്നതോടെ 40 ദിർഹം വരെ ഇനി ഉപയോക്താക്കൾ ഓരോ മാസവും നൽകേണ്ടി വരും.
കേൾവിക്കാർക്ക് മികച്ച അനുഭവം സമ്മാനിക്കുന്ന രീതിയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് സ്‌പോട്ടിഫൈ ഉപദേഷ്ടാവ് പറഞ്ഞു. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഒരു മാസകാലയളവും അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഉപയോക്താകൾക്ക് സബ്സ്ക്രിപ്ഷൻ വേണ്ടെങ്കിൽ റദ്ദാക്കാനുള്ള അവസരമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group