റിയാദ് : ഇന്ത്യയുടെ 79 ാം സ്വാതന്ത്ര്യദിനം പി.സി.ഡബ്ലിയു.എഫ് റിയാദ് സ്പോര്‍ട്സ് വിംഗിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആഘോഷിച്ചു. വൈസ് പ്രസിഡന്റ് അസ്ലം കളക്കര അധ്യക്ഷത വഹിച്ചു. ദാറുല്‍ ഉബൈദ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യദിന സന്ദേശം വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ദൂം നല്‍കി. ഒ.എസ്.ബി പ്രതിനിധി നൗഫല്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്നു നടന്ന ക്വിസ് മത്സരത്തില്‍ അനസ്.സി, ഫൈസല്‍ വിജയികളായി. വിജയികള്‍ക്ക് സെക്രട്ടറി ഫാജിസ്.പി.വി, ജോയിന്റ് ട്രഷറര്‍ അനസ്.എം.ബാവ എന്നിവര്‍ സമ്മാന വിതരണം നടത്തി.
സംറുദ്, അല്‍ത്താഫ്, നിഷാം, നവാര്‍, അഷ്‌കര്‍, അജ്മല്‍ റസാഖ്, അബു നാസ്, വിഷ്ണു, അലക്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റിയാദ് കമ്മിറ്റി സെക്രട്ടറി ആഷിഫ് ചങ്ങരംകുളം സ്വാഗതവും സ്പോര്‍ട്സ് കണ്‍വീനര്‍ മുക്താര്‍ വെളിയംകോട് നന്ദിയും പറഞ്ഞു. പായസ വിതരണത്തോടെ പരിപാടി സമാപിച്ചു.