ന്യൂഡൽഹി– നിസാമുദ്ദീനിലെ ചരിത്ര പ്രസിദ്ധമായ ഹുമയൂണിന്റെ ശവകുടീരത്തിന്റെ സമീപത്തുള്ള ദർഗയുടെ മേൽക്കൂര തകർന്ന് 5 മരണം. രണ്ടു മുറികളുള്ള കെട്ടിടമായ ഷരീഫ് പട്ടേ ഷാ ദർഗയുടെ മേൽക്കൂരയാണ് തകർന്നത്. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചതെന്നാണ് വിവരം. തകർന്ന കെട്ടിടത്തിനടിയിൽ നിന്ന് 12ഓളം ആളുകളെ രക്ഷപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയ ദുരന്ത നിവാരണസേന, ജില്ലാ പോലീസ്, അഗ്നിശമനസേന തുടങ്ങിയവയുടെ നേതൃത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശവകുടീരത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന പ്രൊജക്ട് ഡയറക്ടര് രതീഷ് നന്ദ പറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളത ഈ വിനോദ സഞ്ചാര കേന്ദ്രം 16 നൂറ്റാണ്ടിലെ നിർമ്മിതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group