Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 5
    Breaking:
    • അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    • മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    • മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    • കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    • ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു: വിജയികളെ കാത്ത് 5 കോടിയോളം രൂപ, ആർക്കും പങ്കെടുക്കാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2025 Gulf Latest Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തർ സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ ഫോട്ടോഗ്രാഫി സെന്റർ പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിജയികളെ കാത്തിരിക്കുന്നത് 2 മില്യൺ ഖത്തർ റിയാലാണ് (ഏകദേശം 4.8 കോടി ഇന്ത്യൻ രൂപ). ഖത്തറിന്റെ ദൃശ്യഭംഗിയും ഫോട്ടോഗ്രാഫിക് തനിമയും, ചാരുതയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന മത്സരം ചരിത്രം, സാംസ്കാരികം, കല എന്നിവക്കെല്ലാം മുൻ​ഗണന നൽകുമെന്ന് സംഘാടകർ അറിയിച്ചു. 2025 ഓഗസ്റ്റ് 10 മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഒക്ടോബർ രണ്ടു വരെ
    സ്വീകരിക്കും.

    ലോകത്തുള്ള ഏത് രാജ്യത്തെ ഫോട്ടോ​ഗ്രാഫർമാർക്കും പങ്കെടുക്കാൻ കഴിയുന്ന ഈ മത്സരത്തിൽ പ്രായം, പരിചയം എന്നിവ ഒരു തടസ്സമല്ല. പ്രധാനമായും ആറു വിഭാഗങ്ങളിലായാണ് മത്സരം ന‌ടക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിഭാഗങ്ങൾ

    1) ഖത്തർ വിഭാഗം – രാജ്യത്തെ പ്രധാന സ്മാരകങ്ങൾ ഉൾപ്പെടുത്തുന്നത്.

    2) ജനറൽ കളർ വിഭാഗം

    3) ജനറൽ ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗം

    4) സ്പെഷ്യൽ തീം – ഇമോഷണൽ വിഭാഗം ( കാഴ്ചകാർക്ക് വൈകാരിക അനുഭവം ഉണ്ടാക്കുന്ന ഫോട്ടോ)

    5) സ്റ്റോറി ടെല്ലിംഗ് വിഭാഗം – ഫോട്ടോ സീരീസ്

    6) സ്പെഷ്യൽ തീം വിഭാഗം (18 വയസ്സിനു താഴെയുള്ള യുവ ഖത്തർ ഫോട്ടോഗ്രാഫർമാർക്ക്)

    നിയമങ്ങൾ

    1) പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ച് പകർത്തിയതായിരിക്കണം

    2) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച ഫോട്ടോകൾ അനുവദനീയമല്ല

    3)ലോഗോ, വാട്ടർമാർക്ക് എന്നിവ പാടില്ല

    4) ആവശ്യമായ സാങ്കേതിക നിലവാരങ്ങൾ പാലിക്കണം

    ഏറ്റവും കൂടുതൽ സമ്മാനത്തുക ലഭിക്കുക ഖത്തർ വിഭാഗത്തിലെ വിജയികൾക്കാണ്. ഈ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 300,000(3 ലക്ഷം) ഖത്തർ റിയാൽ ലഭിക്കും. മറ്റു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 150,000 റിയാൽ, രണ്ടാം സ്ഥാനക്കാർക്ക് 100,000 റിയാൽ, മൂന്നാം സ്ഥാനക്കാർക്ക് 75,000 റിയാൽ എന്നിങ്ങനെയാണ് സമ്മാനത്തുക.

    കൂടുതൽ വിവരങ്ങൾക്ക്: https://www.instagram.com/p/DNLZKA0saER/?utm_source=ig_web_copy_link

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Awards Doha Doha Municipality Gulf news photography Photography contest qatar
    Latest News
    അനധികൃത ടാക്‌സി സര്‍വീസ്; ഒരാഴ്ചക്കിടെ പിടിയിലായത് 419 പേർ
    05/10/2025
    മക്ക കെ.എം.സി.സി നേതാവ് അബ്ദുൽ കരീം മൗലവി തേങ്കോട് നിര്യാതനായി
    04/10/2025
    മലവെള്ളപ്പാച്ചിലിൽ പെട്ട് കാറില്‍ കുടുങ്ങിയവരെ രക്ഷിച്ചു
    04/10/2025
    കുവൈത്തില്‍ വൈദ്യുതി ശൃംഖലയിലെ അറ്റകുറ്റപ്പണികള്‍ നാളെ ആരംഭിക്കും; താല്‍ക്കാലികമായി വൈദ്യുതി മുടങ്ങുമെന്ന് മന്ത്രാലയം
    04/10/2025
    ഗാസയുടെ ഭാവി നിർണയം ; സമ്മേളനം സംഘടിപ്പിക്കാൻ ഈജിപ്ത്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version