കൊച്ചി: ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അരൂക്കുറ്റി സ്വദേശിനിയായ പെൺകുട്ടി ജൂലൈ അവസാനം ഫോർട്ട് കൊച്ചിയിലെ ഒരു ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനിടെ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച് ആശുപത്രി അധികൃതർക്ക് സംശയം തോന്നി. തുടർന്ന് അവർ പോലീസിനെ വിവരമറിയിച്ചു. പ്രതിയായ യുവാവ് ഫോർട്ട് കൊച്ചി സ്വദേശിയാണ്.
ഇരുവരും ബന്ധുക്കളാണെന്നും വിവാഹം ഉറപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മറ്റ് ബന്ധുക്കൾക്ക് അറിവുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group