റിയാദ്: വാഹന കവർച്ചയിൽ ഏർപ്പെട്ട രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വീടിനു മുന്നിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട കാർ, ഉടമ വീട്ടിനകത്തേക്ക് കയറിയ സമയത്ത് സംഘം മോഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മോഷ്ടിച്ച കാറിൽ സഞ്ചരിച്ചാണ് സംഘം രണ്ടാമത്തെ വാഹനം കവർച്ച ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. രണ്ടു കാറുകളും പോലീസ് വീണ്ടെടുത്തു. പ്രതികളെ, രണ്ട് സൗദി പൗരന്മാരെ, പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുമ്പ് ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group